സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന സൈക ഇസ്ഹാഖ്/ പിടിഐ 
Sports

തീരുമാനം പാളി; തകര്‍ന്നടിഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ്; മുംബൈ ഇന്ത്യന്‍സിന് ജയിക്കാന്‍ 106 റണ്‍സ്

ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ തീരുമാനം പക്ഷേ പാളിപ്പോയി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 105 റണ്‍സില്‍ ഓള്‍ ഔട്ടാക്കി മുംബൈ ഇന്ത്യന്‍സ്. 18 ഓവറില്‍ ഡല്‍ഹിയുടെ പോരാട്ടം അവസാനിച്ചു. മുംബൈക്ക് ജയിക്കാന്‍ 106 റണ്‍സ്. 

ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ തീരുമാനം പക്ഷേ പാളിപ്പോയി. 

ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ജെമിമ റോഡ്രിഗസ് ഒഴികെയുള്ള ഡല്‍ഹി താരങ്ങള്‍ അമ്പേ നിരാശപ്പെടുത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി മുബൈ ആധിപത്യം പുലര്‍ത്തി. 

41 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം ലാന്നിങ് 43 റണ്‍സ് കണ്ടെത്തി. മൂന്ന് ഫോറുകള്‍ സഹിതം 18 പന്തില്‍ 25 റണ്‍സെടുത്ത് ജെമിമയും തിളങ്ങി. രാധ യാദവ് പത്ത് റണ്‍സെടുത്തു. മറ്റൊരു താരവും രണ്ടക്കം കടന്നില്ല. ഡല്‍ഹിക്കായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്ക് തിളങ്ങാന്‍ സാധിച്ചില്ല. താരം മൂന്ന് പന്തില്‍ പൂജ്യത്തിന് പുറത്തായി. 

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സൈക ഇസ്ഹാഖ്, ഇസി വോങ്, ഹെയ്‌ലി മാത്യൂസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് പൂജ വസ്ത്രാകര്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്