ഹെന്റിച്ച് ക്ലാസൺ, image credit: Indian Premier League 
Sports

ഹെന്റിച്ച് അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു; ഡല്‍ഹിക്ക് 198 റണ്‍സ് വിജയലക്ഷ്യം 

ഐപിഎല്ലില്‍ സണ്‍റൈസ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 198 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സണ്‍റൈസ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 198 റണ്‍സ് വിജയലക്ഷ്യം. അഭിഷേക് ശര്‍മ്മ, ഹെന്‍ റിച്ച് ക്ലാസന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സണ്‍റൈസിന് അഭിഷേക് മികച്ച തുടക്കമാണ് നല്‍കിയത്. മായങ്ക് അഗര്‍വാളും രാഹുല്‍ ത്രിപാഠിയും തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും ഒരു വശത്ത് അഭിഷേക് ശര്‍മ്മ ആക്രമണ ബാറ്റിങ്ങാണ് അഴിച്ചുവിട്ടത്. 36 പന്തില്‍ 67 റണ്‍സാണ് അഭിഷേക് നേടിയത്. 12 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് ഇന്നിംഗ്‌സ്. 

ഹെന്റിച്ച് ക്ലാസണും അര്‍ധ സെഞ്ചുറി നേടി. അവസാന ഓവറുകളില്‍ ഹെന്റിച്ച് ക്ലാസണ്‍ ആഞ്ഞടിച്ചതാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്താന്‍ സണ്‍റൈസിന് സഹായകമായത്. ഹെന്റിച്ച് ക്ലാസണ്‍ 27 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. അബ്ദുള്‍ സമദ് അഭിഷേക് ശര്‍മ്മയ്ക്ക് മികച്ച പിന്തുണ നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT