Vinesh Phogat  ani
Sports

വിനേഷ് ഫോ​ഗട്ടിന് വൻ തിരിച്ചടി; ലോക ചാംപ്യൻഷിപ്പ് സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കണം; ഹർജി ​ഹൈക്കോടതി തള്ളി

ഡബ്ല്യുഎഫ്ഐ നിശ്ചയിച്ച യോ​ഗ്യത മാനദണ്ഡങ്ങളിൽ നിന്നു വിനേഷ് ഫോ​ഗട്ടിനു മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: ലോക ചാംപ്യൻഷിപ്പിനായുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ​ഗുസ്തി താരവും കോൺ​ഗ്രസ് എംഎൽഎയുമായ വിനേഷ് ഫോ​ഗട്ടിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച ​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) നയപരമായ മാനദണ്ഡങ്ങൾ ചോദ്യം ചെയ്താണ് വിനേഷ് കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി ഹൈക്കോടതി നിരസിച്ചു. ഈ മാസം 14ന് ഡൽഹിയിലെ ഇന്ദിരാ​ഗാന്ധി സ്റ്റേഡിയത്തിലാണ് ട്രയൽസ് നടക്കുന്നത്.

ഈ മാസം ഏഴിന് ഡബ്ല്യുഎഫ്ഐ പുറപ്പെടുവിച്ച സർക്കുലറിലെ യോ​ഗ്യതാ മാനദണ്ഡങ്ങളാണ് വിനേഷ് ഫോ​ഗട്ട് ചോദ്യം ചെയ്തത്. 2025, 2026 വർഷങ്ങളിലെ മെഡൽ ജേതാക്കൾ, ദേശീയ പരിശീലന ക്യാംപിൽ പങ്കെടുക്കുന്നവർ, 2026ലെ അണ്ടർ 20 ലോക ​ഗുസ്തി ചാംപ്യൻഷിപ്പിലേക്ക് യോ​ഗ്യത നേടിയവർ എന്നിവർക്ക് മാത്രമാണ് ട്രയൽസിൽ പങ്കെടുക്കാൻ യോ​ഗ്യത നൽകിയത്. പ്രസവ അവധിയിലായിരുന്ന വിനേഷിന് ഈ മാനദണ്ഡങ്ങൾ കാരണം മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ മാസം ഏഴിനു മാത്രമാണ് പുതിയ മാനദണ്ഡങ്ങളെ കുറിച്ച് അറിവ് കിട്ടിയത് എന്നാണ് വിനേഷിനായി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ​ഗർഭധാരണം, പ്രസവം, അതിനു ശേഷമുള്ള ആരോ​ഗ്യം വീണ്ടെടുക്കൽ കാലയളവ് എന്നിവ കാരണം അവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും പുതിയ മാനദണ്ഡങ്ങൾ അവരെ പൂർണമായി ഒഴിവാക്കുന്നതാണെന്നും അഭിഭാഷകൻ വാദിച്ചു. ഫലത്തിൽ അവർക്ക് കരിയറിൽ ഇനി രണ്ട് വർഷം നഷ്ടമാകുമെന്നും ​കായിക താരം എന്ന നിലയിലുള്ള കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ ഡബ്ല്യുഎഫ്ഐ നിശ്ചയിച്ച യോ​ഗ്യത മാനദണ്ഡങ്ങളിൽ നിന്നു വിനേഷ് ഫോ​ഗട്ടിനു മാത്രം ഇളവ് നൽകാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. സർക്കുലർ എല്ലാ കായിക താരങ്ങൾക്കും ഒരുപോലെ ബാധകമാണ്. എന്ത് കാരണം കൊണ്ടായാലും നിർദ്ദിഷ്ട മത്സരങ്ങളിൽ പങ്കെടുക്കാത്ത ഒരു കായിക താരത്തിനു യോ​ഗ്യത വിഭാ​ഗത്തിൽ ഉൾപ്പെടാൻ സാധിക്കില്ല. നയത്തിന്റെ സാധുത പരിശോധിക്കുന്നതിനു മുൻപ് വിനേഷ് ഫോ​ഗട്ടിനു മാത്രം ഇളവ് നൽകുന്നത് സമാന സാഹചര്യത്തിലൂടെ കടന്നു പോകുകയും എന്നാൽ കോടതിയെ സമീപിക്കാതിരിക്കുകയും ചെയ്ത മറ്റ് കായിക താരങ്ങളോടു കാണിക്കുന്ന നീതികേടായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വനിതാ കായിക താരങ്ങൾക്കായി പ്രത്യേക മാർ​ഗ നിർദ്ദേശങ്ങൾ രൂപീകരിക്കുന്നത് പരി​ഗണിക്കണമെന്നു കോടതി ഡബ്ല്യുഎഫ്ഐയ്ക്ക് നിർദ്ദേശം നൽകി. രാജ്യത്തിന്റെ താത്പര്യവും കായിക താരങ്ങളുടെ ക്ഷേമവും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന രീതിയിലായിരിക്കണം ഇത്തരം നയങ്ങൾ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

Vinesh Phogat suffered a setback as the Delhi High Court denied her plea to enter World Championship trials, while asking WFI to consider guidelines for athletes returning after maternity leave

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖമില്ലാത്തവര്‍ എന്ത് മാനവികതയാണ് പറയുന്നത്?; സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

പാമ്പു കടിച്ചാല്‍ 'മരിക്കില്ല'; രാജവെമ്പാലയുടെ വിഷം നിര്‍വീര്യമാക്കും; ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം

'നവരാത്രി'യുമായി അമല പോളും എം പത്മകുമാറും; ചിത്രത്തിന്റെ പൂജ നടന്നു