Dembele  ഫയൽ
Sports

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഡെംബലെയ്ക്ക്; വനിതകളില്‍ തിളങ്ങി ബോണ്‍മാറ്റി

2025 ലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജിയുടെ ഫ്രഞ്ച് ഫോര്‍വേര്‍ഡ് ഒസുമാനെ ഡെംബലെയ്ക്കും വനിതകളില്‍ ബാഴ്‌സലോണയുടെ സ്പാനിഷ് താരം എയ്റ്റാന ബോണ്‍മാറ്റിയ്ക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: 2025 ലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജിയുടെ ഫ്രഞ്ച് ഫോര്‍വേര്‍ഡ് ഒസുമാനെ ഡെംബലെയ്ക്കും വനിതകളില്‍ ബാഴ്‌സലോണയുടെ സ്പാനിഷ് താരം എയ്റ്റാന ബോണ്‍മാറ്റിയ്ക്കും. ചൊവ്വാഴ്ച രാത്രി ദോഹയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും ഡെംബലെയ്ക്കായിരുന്നു.

തുടര്‍ച്ചയായ മൂന്നാംതവണയാണ് എയ്റ്റാന ബോണ്‍മാറ്റി ഫിഫയുടെ മികച്ച വനിതാ താരമാകുന്നത്. ഫൈനലില്‍ ഇന്റര്‍ മിലാനെ 5-0 ന് തോല്‍പ്പിച്ച് പിഎസ്ജി ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കപ്പില്‍ മുത്തമിടുന്നതില്‍ 28കാരനായ ഡെംബെലെ നിര്‍ണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 35 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ബോണ്‍മാറ്റിയെയാണ്. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്നാം തവണയും വനിതാ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം നേടിയ താരം ബാഴ്‌സലോണയെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്കാണ് വഹിച്ചത്. യൂറോ 2025ല്‍ സ്‌പെയിനിനെ ഫൈനലില്‍ എത്തിക്കുന്നതിലും ബോണ്‍മാറ്റിയുടെ പ്രകടനം മികച്ചതായിരുന്നു.

Dembele and Bonmati win FIFA player of the year awards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT