എൻബിഎ കിരീടവുമായി ഡെൻ ന​ഗറ്റ്സ് ടീം അം​ഗങ്ങൾ/ എഎഫ്പി 
Sports

ചരിത്രമെഴുതി ഡെന്‍വര്‍ നഗറ്റ്‌സ്; എന്‍ബിഎയില്‍ കന്നി കിരീടം

ചരിത്രത്തില്‍ ആദ്യമാണ് നഗറ്റ്‌സ് കിരീടം നേടുന്നത്. ഫൈനല്‍ പോരില്‍ 94-89 എന്ന സ്‌കോറിനാണ് നഗറ്റ്‌സ് ഹീറ്റിനെ വീഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ) ഈ സീസണിലെ കിരീടം ഡെന്‍വര്‍ നഗറ്റ്‌സിന്. നിര്‍ണായകമായ അവസാന പോരാട്ടത്തില്‍ മിയാമി ഹീറ്റിനെ വീവ്ത്തിയാണ് നഗറ്റ്‌സിന്റെ കിരീട നേട്ടം. 

ചരിത്രത്തില്‍ ആദ്യമാണ് നഗറ്റ്‌സ് കിരീടം നേടുന്നത്. ഫൈനല്‍ പോരില്‍ 94-89 എന്ന സ്‌കോറിനാണ് നഗറ്റ്‌സ് ഹീറ്റിനെ വീഴ്ത്തിയത്. 

നിക്കോള ജോകിക്കിന്റെ മിന്നും പ്രകടനമാണ് കന്നി കിരീടത്തിലേക്ക് ടീമിനെ നയിച്ചത്. താരം 28 പോയിന്റുകളും 16 റീബൗണ്ടുകളും ഫൈനല്‍ നേടി. 

എന്‍ബിഎയില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടം രണ്ട് ടീമുകള്‍ക്കാണ്. ലോസ് ആഞ്ചലസ് ലെയ്‌കേഴ്‌സ്, ബോസ്റ്റന്‍ സെല്‍റ്റിക്‌സ്. ഇരു ടീമുകളും 17 തവണ എന്‍ബിഎയില്‍ കിരീടം നേടി. ഒറ്റ തവണ കിരീടം നേടിയ ടീമുകളുടെ പട്ടികയില്‍ പത്താമാതായി നഗറ്റ്‌സും ഇടംപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം