Hassan Ammar
Sports

'ഫ്രാന്‍സിന്റെ കളി ബോറാണെങ്കില്‍ നിങ്ങള്‍ കാണേണ്ട'- ദിദിയര്‍ ദെഷാംസ്

ഫ്രാന്‍സ്- സ്‌പെയിന്‍ യൂറോ കപ്പ് സെമി ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ കളി ബോറടിപ്പിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളെയൊന്നും പരിശീലകന്‍ ദിദിയര്‍ ദെഷാംസ് മൈന്‍ഡ് ചെയ്യുന്നതേ ഇല്ല. ഇന്ന് കരുത്തരായ സ്‌പെയിനുമായി സെമി പോരിനിറങ്ങുമ്പോള്‍ ഇതുവരെ അവര്‍ നേരിട്ട പരീക്ഷണമല്ല. കടുത്ത ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന സ്‌പെയിനാണ് മുന്നില്‍. ഫ്രാന്‍സാകട്ടെ കടുത്ത പ്രതിരോധം മുഖമുദ്രയാക്കി നില്‍ക്കുന്നു.

'ഞങ്ങളുടെ ഫുട്‌ബോള്‍ ബോറടിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ മറ്റെന്തെങ്കിലും കണ്ടോളു. അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമേ അല്ല'- എന്നാണ് ദെഷാംസിന്റെ വിമര്‍ശനങ്ങളോടുള്ള പ്രതികരണം.

'ഇതു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പാണ്. സാധാരണയേക്കാള്‍ അപേക്ഷിച്ച് ഗോളുകള്‍ കുറവാണ്. ഞങ്ങള്‍ ഫ്രാന്‍സിന്റെ സന്തോഷം മാത്രമാണ് പരിഗണിക്കുന്നത്. മറ്റുള്ളവര്‍ക്ക് അതു ബോറാകുന്നുണ്ടോ ഇല്ലയോ എന്നതൊന്നും ഞങ്ങള്‍ കാര്യമാക്കുന്നതേയില്ല'- ദെഷാംസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2012 മുതല്‍ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാണ് ദെഷാംസ്. ഫ്രഞ്ച് ഡഗൗട്ടില്‍ ദെഷാംസിന്റെ സാന്നിധ്യത്തിനു ഇന്നലെ 12 വര്‍ഷം തികഞ്ഞു.

2018ല്‍ റഷ്യന്‍ ലോകകപ്പില്‍ ടീമിനു ലോക കിരീടം വീണ്ടും സമ്മാനിക്കാന്‍ ദെഷാംസിനു സാധിച്ചു. 1998ല്‍ ഫ്രാന്‍സ് കന്നി ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റന്‍ ദഷാംസായിരുന്നു. ക്യാപ്റ്റനായും കോച്ചായും ലോക കിരീടം ഉയര്‍ത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ വ്യക്തിയെന്ന അപൂര്‍വ നേട്ടവും ദെഷാംസിനുണ്ട്.

2018ല്‍ കിരീടം നേടിയ ഫ്രഞ്ച് ടീം 2022ലും ലോകകപ്പ് ഫൈനല്‍ കളിച്ചു. കടുത്ത പോരാട്ടത്തില്‍ അര്‍ജന്റീനയോടു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴുകയായിരുന്നു. ഇത്തവണ യൂറോ കിരീടമെന്ന ലക്ഷ്യമാണ് ദെഷാംസിന്റെ മനസില്‍. ക്യാപ്റ്റനായി യൂറോ കിരീടം ഉയര്‍ത്തിയ ദെഷാംസ് പരിശീലകനായും ആ നേട്ടം സ്വന്തമാക്കാനാണ് നോക്കുന്നത്. അതിനാല്‍ അതീവ കരുതലോടെയുള്ള തന്ത്രമാണ് അദ്ദേഹം ടീമിനായി ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു