ധനശ്രീ വർമ, ചഹൽ/ ഇൻസ്റ്റ​ഗ്രാം 
Sports

'റിയൽ സ്പൈസ് ​ഗാങ്'- ചഹലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ധനശ്രീ വർമ

നിലവിൽ ഏഷ്യാ, ലോകകപ്പ് പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് ചഹലിനെ പരി​ഗണിച്ചില്ല. പകരം കുൽദീപ് യാദവാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭർത്താവ് യുസ്‍വേന്ദ്ര ചഹലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് ധനശ്രീ വർമ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ധനശ്രീ 'റിയൽ സ്പൈസ് ​ഗാങ്' എന്ന ക്യാപ്ഷനോടെയുള്ള ചിത്രങ്ങൾ പങ്കിട്ടത്. 

നിലവിൽ ഏഷ്യാ, ലോകകപ്പ് പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് ചഹലിനെ പരി​ഗണിച്ചില്ല. പകരം കുൽദീപ് യാദവാണ് ടീമിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നർ. ഇം​ഗ്ലീഷ് കൗണ്ടി ടീം കെന്റിനായി കളിക്കാനുള്ള ഒരുക്കത്തിലാണ് ചഹൽ. കൗണ്ടിയിൽ തിളങ്ങി ദേശീയ ടീമിലേക്ക് മടങ്ങിയെത്തുകയാണ് താരം മുന്നിൽ കാണുന്നത്. 

കെന്റ് ടീമിൽ കളിക്കാനൊരുങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചഹൽ. നേരത്തെ അർഷ്ദീപ് സിങ് അഞ്ച് മത്സരങ്ങൾ ടീമിനായി കളിച്ചു. 13 വിക്കറ്റുകളും വീഴ്ത്തി. 

കെന്റുമായി ​​ചഹൽ കരാറിലെത്തിയതിനു പിന്നാലെ ഭർത്താവിനെ പിന്തുണച്ച് ധനശ്രീ പ്രതികരിച്ചിരുന്നു. ഇൻസ്റ്റ​ഗ്രാമിലാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. 'നിന്നെ കുറിച്ചോർത്ത് എപ്പോഴും അഭിമാനം. നീ ഇതിഹാസമാണ്. മായാജാലങ്ങൾ ഇനിയും കാണിക്കുക'- ധനശ്രീ വർമ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT