Sports

'പുതിയ ജേഴ്‌സി, പുതിയ പ്രചോദനം' ; ടീം ഇന്ത്യയുടെ പുത്തന്‍ ജേഴ്‌സി പുറത്തുവിട്ട് ധവാന്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് അകദിന മല്‍സരങ്ങളും മൂന്ന് ട്വന്റി-20 മല്‍സരങ്ങളും നാല് ടെസ്റ്റ് മല്‍സരങ്ങളുമാണ് കളിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ പുതിയ ജേഴ്‌സിയുമായാണ് കളത്തിലിറങ്ങുന്നത്. 1992 ലെ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയോട് സാമ്യമുള്ളതാണ് പുതിയ ജേഴ്‌സി. 

ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലെ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ഓപ്പണര്‍ ശിഖര്‍ ധവാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. പുതിയ ജേഴ്‌സി, പുതിയ പ്രചോദനം, പോകാനൊരുങ്ങാം എന്ന തലക്കെട്ടോടെയാണ് ജേഴ്‌സി ധരിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. 

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് അകദിന മല്‍സരങ്ങളും മൂന്ന് ട്വന്റി-20 മല്‍സരങ്ങളും നാല് ടെസ്റ്റ് മല്‍സരങ്ങളുമാണ് കളിക്കുന്നത്. ടെസ്റ്റ് മല്‍സരങ്ങളില്‍ രോഹിത് ശര്‍മ്മ, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ക്ക് കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT