ഫോട്ടോ: ബിസിസിഐ, ട്വിറ്റർ 
Sports

ദയവായി നന്നായി കളിക്കരുത്, ഇന്ത്യന്‍ കളിക്കാരോട് പാകിസ്ഥാന്‍ ഫാന്‍ ഗേള്‍, പ്രതികരിച്ച് ധോനിയും കെഎല്‍ രാഹുലും(വീഡിയോ)

ഇന്ത്യന്‍ ടീം പരിശീലനം കഴിഞ്ഞ് ഗ്രൗണ്ട് വിടാന്‍ പോകുമ്പോഴാണ് സംഭവം. നാളെ നന്നായി കളിക്കരുത് എന്നാണ് രാഹുലിനോട് ആവശ്യപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം മുന്‍പിലെത്തി നില്‍ക്കുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. അഭിമാന പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുന്നതിന്റെ തലേദിവസം രാത്രി പാകിസ്ഥാന്‍ ആരാധകര്‍ ധോനിയോടും രാഹുലിനോടുമെല്ലാം സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

ഇന്ത്യന്‍ ടീം പരിശീലനം കഴിഞ്ഞ് ഗ്രൗണ്ട് വിടാന്‍ പോകുമ്പോഴാണ് സംഭവം. നാളെ നന്നായി കളിക്കരുത് എന്നാണ് രാഹുലിനോട് ആവശ്യപ്പെടുന്നത്. ഈ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കൂ എന്ന് ധോനിയോടും ഇവര്‍ പറയുന്നു. ഇത് ഞങ്ങളുടെ ജോലിയല്ലേ എന്നാണ് ധോനി മറുപടിയായി പറയുന്നത്. 

പാകിസ്ഥാന്റെ രണ്ട് കളിക്കാര്‍ ഫോമായാല്‍ എന്തും സംഭവിക്കാമെന്ന് സൗരവ് ഗാംഗുലി

പാകിസ്ഥാന് എതിരായ ലോകകപ്പിലെ വിജയ കണക്ക് 13-0ലേക്ക് എത്തിക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്. ലോക കിരീടത്തിനായുള്ള 10 വര്‍ഷത്തെ നമ്മുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഈ ടീമിനാവും. എന്നാല്‍ പാകിസ്ഥാനും മികച്ച ടീമാണ്. അവരുടെ ഏതെങ്കിലും രണ്ട് കളിക്കാര്‍ ക്ലിക്ക് ആയാല്‍ പിന്നെ എന്തും സംഭവിക്കാം, സൗരവ് ഗാംഗുലി പറഞ്ഞു. 

എല്ലായ്‌പ്പോഴും ഇന്ത്യ വിജയിക്കണം എന്നില്ല. ലോകകപ്പ് ജയങ്ങള്‍ക്കിടയില്‍ ഇടവേള വരാം. 2011 ലോകകപ്പിലും 2007ലും ഇന്ത്യ ജയിച്ചു. 2003ലും 2014ലും ഇന്ത്യ ജയിച്ചു. 2017ല്‍ നമ്മള്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലും കളിച്ചു. ഇന്ത്യ കരുത്തരാണ് അതിനാലാണ് ഫൈനലുകളിലേക്ക് എത്തുന്നത് എന്നും ഗാംഗുലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'