ഫോട്ടോ:ചെന്നൈ സൂപ്പര്‍ കിങ്‌സ്, ട്വിറ്റര്‍ 
Sports

ധോനിയും കൂട്ടരും തയ്യാര്‍; ഐപിഎല്ലിനായി യുഎഇയിലേക്ക് പറന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്‌

ഐപിഎല്‍ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങള്‍ക്കായി യുഎഇയിലേക്ക് തിരിച്ച് ധോനിയും സംഘവും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങള്‍ക്കായി യുഎഇയിലേക്ക് തിരിച്ച് ധോനിയും സംഘവും. സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. 

വിമാനത്താവളത്തില്‍ നിന്നുള്ള ധോനിയുടെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെച്ചു. ഓഗസ്റ്റ് 15, 2020ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഐപിഎല്ലില്‍ മാത്രമാണ് ധോനി കളിക്കുന്നത്. 

ദീപക് ചഹര്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ എന്നിവരുള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ യുഎഇയിലേക്ക് ധോനിക്കൊപ്പം പറന്ന് കഴിഞ്ഞു. ഒക്ടോബര്‍ ഒന്നിനാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം. 

46 പേജുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് കൈമാറിയിരിക്കുന്നത്. യുഎഇയിലേക്ക് പറക്കുന്ന ഐപിഎല്ലിന്റെ ഭാഗമാവുന്ന എല്ലാവരും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മെയ് ആദ്യ വാരമാണ് ഐപിഎല്‍ റദ്ദാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT