2011ല്‍ ലോകകിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ ടീം/ഫോട്ടോ: ട്വിറ്റര്‍ 
Sports

28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ധോനി നിറം കൊടുത്ത ചിത്രം; ഹൃദയത്തില്‍ പതിഞ്ഞ സിക്‌സിന് 10 വയസ് 

27 വര്‍ഷവും 9 മാസവും, ഏഴ് ദിവസവും നീണ്ടി ഇന്ത്യയുടെ ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് അവിടെ അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റിന്റെ നെറുകയില്‍ ഇന്ത്യ എത്തിയിട്ട് പത്ത് വര്‍ഷം. 2011 ഏപ്രില്‍ രണ്ടിനാണ് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തില്‍ പതിഞ്ഞ ധോനിയുടെ സിക്‌സ് എത്തിയത്. 27 വര്‍ഷവും 9 മാസവും, ഏഴ് ദിവസവും നീണ്ടി ഇന്ത്യയുടെ ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് അവിടെ അവസാനിച്ചു. 

ആതിഥേയരാവുന്ന ടീം ലോകകപ്പ് ജേതാക്കളാവില്ല എന്ന പതിവുകളെല്ലാം തെറ്റിച്ചായിരുന്നു അവിടെ ഇന്ത്യയുടെ ജയം. ഫൈനലില്‍ ആദ്യമായി രണ്ട് ഏഷ്യന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വന്ന ലോകകപ്പ് ഫൈനലായിരുന്നു അത്. ഇന്ത്യക്കാരുടെ മനസില്‍ ഇന്നും വിസ്മയമായി നില്‍ക്കുന്ന ആ രാത്രിയില്‍ ആറ് വിക്കറ്റിനാണ് ആതിഥേയര്‍ ജയിച്ചു കയറിയത്. 

വാങ്കഡെയിലെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്ന അന്തരീക്ഷത്തില്‍ സച്ചിന്‍ തന്റെ അവസാന ലോകകപ്പ് മത്സരം കളിച്ചു. 482 റണ്‍സ് നേടി സച്ചിന്‍ ഇന്ത്യയുടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്നു. ഇത്രയും നാള്‍ സച്ചിന്‍ നമ്മെ തോളിലേറ്റി. ഇന്ന് സച്ചിനെ നമ്മള്‍ തോളിലേറ്റുന്നു എന്നാണ് വിരാട് കോഹ് ലി അന്ന് പറഞ്ഞത്. 

ഇന്ത്യയുടെ ലോകകപ്പ് ജയം ആഘോഷിക്കുന്ന ആരാധകര്‍/ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോ

275 റണ്‍സ് ആണ് ഇന്ത്യ അന്ന് അവിടെ ചെയ്‌സ് ചെയ്തത്. ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന ചെയ്‌സിങ് ജയം. സച്ചിന്റേയും സെവാഗിന്റേയും മടക്കത്തോടെ ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും ഗംഭീറും ധോനിയും നിലയുറപ്പിച്ചതോടെ സ്വപ്‌നം യാഥാര്‍ഥ്യമായി. 48ാം ഓവറിലായിരുന്നു നുവാന്‍ കുലശേഖരയുടെ ഡെലിവറിയില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും അടയാളപ്പെടുത്തുന്ന ധോനിയുടെ സിക്‌സ് എത്തിയത്.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോ
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

പിടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: കോടതി വിധി ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

സാമ്പത്തിക കാര്യത്തിൽ മുൻകരുതൽ എടുക്കുക; ശാന്തവും ആശ്വാസകരവുമായ ദിവസം

SCROLL FOR NEXT