Dhoni’s Simple Advice Helped Shivam Dube Conquer the Short Ball  FILE
Sports

ധോനിയുടെ ആ ഉപദേശം എന്റെ ട്രാക്ക് മാറ്റി, ഓരോ തവണ ഇറങ്ങുമ്പോഴും ഓര്‍ക്കും: ശിവം ദുബെ

നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സ് ആണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 31 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 17 റണ്‍സ് വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം സൂപ്പർ 8ൽ പ്രവേശിച്ചിരിക്കയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ 4 മത്സരങ്ങളും വിജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്സ് ആണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 31 പന്തില്‍ നിന്ന് 66 റണ്‍സാണ് താരം നേടിയത്. എന്നാൽ തന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നിൽ മുൻ ഇന്ത്യൻ താരം എം എസ് ധോനി ആണെന്ന് ശിവം ദുബെ മാധ്യമങ്ങളോട് പറഞ്ഞു.

“ഐപിഎല്ലിൽ ആദ്യമായി എത്തിയപ്പോൾ ഷോർട്ട് ബോളുകൾ നേരിടാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. കൃത്യമായി പന്ത് ബൗണ്ടറി പഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പോരായ്മ എന്റെ കരിയറിനെ തന്നെ ബാധിക്കുമെന്ന് മനസിലായതയോടെ ഓഫ് സീസണിൽ പ്രത്യേക പരിശീലനം നടത്തിയിരുന്നു'' ദുബെ പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്‌സിൽ എത്തിയതോടെ എന്റെ ബാറ്റിങ് ശൈലി മാറി. അതിന് സഹായിച്ചത് എം എസ് ധോനി ആണെന്നും അദ്ദേഹം വ്യക്തമാക്കി.

“മഹി ഭായി (ധോനി) എന്നോട് പറഞ്ഞത്, ഷോർട്ട് ബോളുകൾ സിക്‌സിന് ശ്രമിക്കേണ്ട. പകരം ബൗണ്ടറിയോ സിംഗിളോ എടുത്താൽ മതി. ഈ ഉപദേശമാണ് ഓരോ മത്സരത്തിന് ഇറങ്ങുമ്പോഴും എന്റെ മനസിൽ ഉണ്ടാകാറുള്ളത്'' ദുബെ പറഞ്ഞു. 2022 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായ ദുബെയും ധോനിയും തമ്മിൽ ശക്തമായ സുഹൃദമാണ് നിലനിൽക്കുന്നത്. ഇരുവരും ചെന്നൈ ടീമിലെ നിർണായക ഘടകമാണ്.

Dhoni’s Simple Advice Helped Shivam Dube Conquer the Short Ball.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും?

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; തൃപ്പൂണിത്തുറയിൽ പിൻ​ഗാമിയെ നിർദേശിക്കുന്നില്ലെന്ന് കെ ബാബു

പ്രതിദിനം 333 രൂപ നിക്ഷേപിക്കൂ!; 'പെരുകി പെരുകി' ലക്ഷങ്ങളാകും, ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

'ആ മഹാ പ്രളയകാലത്തെ കൈക്കുഞ്ഞ്...' മിത്രയെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

വേനൽക്കാലത്തെ മുഖക്കുരുവോ‌? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT