ഫയല്‍ ചിത്രം 
Sports

30 വയസ് പിന്നിട്ടിട്ടും മെസിയും ക്രിസ്റ്റ്യാനോയും ബാലണ്‍ ഡി ഓര്‍ നേടിയില്ലേ? എനിക്കും സാധിക്കും: മുഹമ്മദ് സല

30 വയസ് കഴിഞ്ഞതിന് ശേഷം മെസിയും ക്രിസ്റ്റ്യാനോയും ബാലണ്‍ ഡി ഓര്‍ നേടിയത് ചൂണ്ടിയാണ് സലയുടെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രായം 30 പിന്നിട്ടു എന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് ലിവര്‍പൂള്‍ മുന്നേറ്റനിര താരം മുഹമ്മദ് സല. 30 വയസ് കഴിഞ്ഞതിന് ശേഷം മെസിയും ക്രിസ്റ്റ്യാനോയും ബാലണ്‍ ഡി ഓര്‍ നേടിയത് ചൂണ്ടിയാണ് സലയുടെ വാക്കുകള്‍. 

30 വയസ് പിന്നിട്ടതോടെ പ്രകടനം താഴേക്ക് പോകുന്നു എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. 30 വയസ് പിന്നിട്ടതിന് ശേഷം ടോപ് കളിക്കാരായ മെസിയും ക്രിസ്റ്റ്യാനോയും ബാലണ്‍ ഡി ഓര്‍ നേടി. ക്രിസ്റ്റിയാനോ 3-4 തവണയും മെസി 2-3 വട്ടവും. കഴിഞ്ഞ വര്‍ഷം ലെവന്‍ഡോസ്‌കിക്ക് ബാലണ്‍ ഡി ഓര്‍ നേടാന്‍ കഴിഞ്ഞാനെ, സല പറയുന്നു. 

ടോപ് ഫോമിലാണ് ബെന്‍സെമയും സുവാരസും 

30 പിന്നിട്ടതിന് ശേഷം ടോപ് ഫോമിലാണ് കരിം ബെന്‍സെമ. ലൂയിസ് സുവാരസും. ഫുട്‌ബോളില്‍ ഒരുപാട് മാറ്റം വന്നിരിക്കുന്നു. 30-33 വയസിലാണ് ടോപ് ഷെയിപ്പിലേക്ക് കളിക്കാര്‍ എത്തുന്നത്. ഈ സീസണില്‍ ബാലന്‍ ഡി ഓര്‍ നേടാനാവുമെന്നാണ് പ്രതീക്ഷ എന്നും സല പറഞ്ഞു. 

2021ലെ ബാലണ്‍ ഡി ഓര്‍ മെസിക്ക് സ്വന്തമാക്കാനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലെവന്‍ഡോസ്‌കിയും ബെന്‍സെമയും മെസിക്ക് പിന്നിലുണ്ട്. ക്രിസ്റ്റ്യാനോ, സല എന്നീ കളിക്കാര്‍ ടോപ് 10ലേക്കും എത്താനാണ് സാധ്യത. നവംബര്‍ 29നാണ് ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT