വീഡിയോ ദൃശ്യം 
Sports

'നീയല്ലേ പറഞ്ഞത് ആദ്യം ബാറ്റ് ചെയ്യുമെന്ന്'; ബൗളിങ് തെരഞ്ഞെടുത്ത ജഡേജയോട് രോഹിത് ശര്‍മ

അവസാന പന്ത് വരെ ആരാധകരെ ത്രില്ലടിപ്പിച്ച കളിയില്‍ ടോസിന് ഇടയില്‍ രസകരമായൊരു സംഭവമുണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചെന്നൈയും മുംബൈയും ആഗ്രഹിച്ച നിലയിലല്ല സീസണില്‍ കാര്യങ്ങളുടെ പോക്ക്. ഇവിടെ ജയം പിടിച്ച് ചെന്നൈ നേരിയ ആശ്വാസത്തിലെത്തി. അവസാന പന്ത് വരെ ആരാധകരെ ത്രില്ലടിപ്പിച്ച കളിയില്‍ ടോസിന് ഇടയില്‍ രസകരമായൊരു സംഭവമുണ്ടായി. 

ടോസ് നേടിയ രവീന്ദ്ര ജഡേജയെ കളിപ്പിക്കുകയാണ് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടോസ് ബൗളിങ് തെരഞ്ഞെടുത്തു എന്ന് പറഞ്ഞ് ജഡേജ മടങ്ങുന്നതിന് പിന്നാലെയാണ് രോഹിത് ജഡേജയ്ക്ക് നേരെ തിരിഞ്ഞത്. ബാറ്റിങ് തെരഞ്ഞെടുക്കും എന്നല്ലേ നീ എന്നോട് പറഞ്ഞത് എന്നായിരുന്നു രോഹിത്തിന്റെ ചോദ്യം. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

രണ്ട് ക്യാച്ചുകള്‍ ജഡേജ നഷ്ടപ്പെടുത്തി

കളിയില്‍ 3 വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. പതിവില്ലാത്ത ജഡേജയാണ് ഗ്രൗണ്ടില്‍ കണ്ടത്. രണ്ട് ക്യാച്ചുകള്‍ ജഡേജ നഷ്ടപ്പെടുത്തി. സ്ലിപ്പില്‍ ബ്രാവോയും ക്യാച്ച് കളഞ്ഞു കുളിച്ചു. ചൗധരിയുടെ ബൗളിങ് സ്‌പെല്‍ മുന്‍നിരയെ തകര്‍ത്തപ്പോള്‍ തിലകിന്റെ അര്‍ധ ശതകത്തിന്റെ ബലത്തില്‍ 155 റണ്‍സ് ആണ് മുംബൈ കണ്ടെത്തിയത്. 

ചെയ്‌സ് ചെയ്ത് ഇറങ്ങിയ ചെന്നൈക്ക് ആദ്യ പന്തില്‍ തന്നെ ഋതുരാജിനെ നഷ്ടമായി. മറുവശത്ത് മികച്ച ഷോട്ടുകളിലൂടെ ബൗണ്ടറി കണ്ടെത്തിയ ഉത്തപ്പയ്ക്ക് അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. റായിഡു 40 റണ്‍സ് എടുത്ത് പൊള്ളാര്‍ഡിന് ക്യാച്ച് നല്‍കി മടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT