ഫയല്‍ ചിത്രം 
Sports

‘നിങ്ങൾക്കറിയാമോ എന്റെ മരണം വ്യാജമായിരുന്നു‘, മറഡോണയുടെ ഫേയ്സ്ബുക്കിൽ വിചിത്ര കുറിപ്പുകൾ!

അക്കൗണ്ട് ഹാക്ക് ചെയ്തെന്ന വിവരം മറോഡണയുടെ കുടുംബവും മാനേജ്മെന്‍റും സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ വിയോ​ഗം ഫുട്ബോൾ പ്രേമികൾക്ക് ഇന്നും നീറുന്ന വേദനയാണ്. അറുപതാം വയസ്സിൽ വിടപറ‍ഞ്ഞ അതുല്യപ്രതിഭയോടുള്ള ആരാധനയ്ക്ക് വേർപാടിന്റെ രണ്ട് വർഷങ്ങൾക്കിപ്പുറവും കോട്ടംതട്ടിയിട്ടില്ല. ഇപ്പോഴിതാ പ്രിയതാരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ അക്കൗണ്ടിൽ വരുന്ന വിചിത്ര പോസ്റ്റുകൾ കണ്ട് വിമർശനം ഉയർത്തുകയാണ് ആരാധകർ. 

‘നിങ്ങൾക്ക് അറിയാമോ എന്റെ മരണം വ്യാജമായിരുന്നു’ എന്നടക്കമുള്ള സന്ദേശങ്ങളാണ് ഇതിൽ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന വിവരം മറോഡണയുടെ കുടുംബവും മാനേജ്മെന്‍റും സ്ഥിരീകരിച്ചു. അക്കൗണ്ടിൽ വരുന്ന പോസ്റ്റുകളെ അവഗണിക്കാൻ കുടുംബം ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും അവർ അറിയിച്ചു. 

“ഡിയാഗോ മറഡോണയുടെ ഔദ്യോ​ഗിക ഫേയ്സ്ബുക്ക് അക്കൗണ്ട് സൈബർ ആക്രമണം നേരിട്ടെന്ന് ഖേദത്തോടെ അറിയിക്കുന്നു. എത്രയും പെട്ടെന്ന് ഇത് ശരിയാക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ്,“, മറഡോണയുടെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ അവർ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തതയില്ല. സ്വർ​ഗത്തിൽ കൊക്കക്കോള ഇല്ല, പെപ്സി മാത്രം, ലിവ് ലോങ് മെസി, സിആർ7 ഒരു ****** തുടങ്ങിയ മെസേജുകളാണ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT