ചിത്രം : ട്വിറ്റർ 
Sports

ഒരു സ്ത്രീയെ ഈ വിധം ഉന്നം വെക്കരുത്, സിദ്ധാര്‍ഥിന്റെ ക്ഷമാപണം സ്വീകരിക്കുന്നു: സൈന നെഹ്‌വാള്‍

ട്വീറ്റ് വിവാദത്തില്‍ നടന്‍ സിദ്ധാര്‍ഥ് നടത്തിയ ക്ഷമാപണം സ്വീകരിച്ചതായി ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വീറ്റ് വിവാദത്തില്‍ നടന്‍ സിദ്ധാര്‍ഥ് നടത്തിയ ക്ഷമാപണം സ്വീകരിച്ചതായി ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. തനിക്ക് എതിരായ പരാമര്‍ശത്തില്‍ സിദ്ധാര്‍ഥ് പരസ്യമായി ക്ഷമ ചോദിച്ചതില്‍ സന്തോഷമുണ്ടെന്ന് സൈന പറഞ്ഞു. 

സൈനക്കെതിരായ ക്രൂരമായ താമശയ്ക്ക് ക്ഷമാപണം എന്നാണ് തന്റെ പ്രസ്താവനയില്‍ സിദ്ധാര്‍ഥ് പറഞ്ഞത്. '' ഞാന്‍ സിദ്ധാര്‍ഥുമായി സംസാരിച്ചില്ല. ഒരു സ്ത്രീയെ സംബന്ധിക്കുന്ന കാര്യമാണ് ഇതെന്നാണ് സൈന ചൂണ്ടിക്കാണിക്കുന്നത്. ഒരു സ്ത്രീയെ ഈ വിധം ഉന്നം വെക്കാന്‍ പാടില്ല. എന്നാല്‍ അത് പ്രശ്‌നമില്ല. ഞാന്‍ അതിനെ കുറിച്ചോര്‍ത്ത് ആകുലപ്പെടുന്നില്ല. എന്റെ ഇടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. അവനെ ദൈവം അനുഗ്രഹിക്കട്ടേ'', സൈന പറഞ്ഞു. 

സൈന നെഹ്‌വാളിന്റെ ട്വീറ്റ് 

പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ പഞ്ചാബില്‍ തടഞ്ഞതിനെ കുറിച്ച് സൈന നടത്തിയ ട്വീറ്റിന് എതിരെയാണ് സിദ്ധാര്‍ഥിന്റെ വിവാദ പ്രതികരണം വന്നത്. 'സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരുകൂട്ടം അരാജകവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ സാധ്യമായ ഏറ്റവും കടുത്ത വാക്കുകളില്‍ ഞാന്‍ അപലപിക്കുന്നു' എന്നായിരുന്നു സൈനയുടെ ട്വീറ്റ്. 

ക്രൂരമായ തമാശയ്ക്ക് ക്ഷമാപണം

പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുന്‍പ് നിങ്ങളുടെ ഒരു ട്വീറ്റിനെക്കുറിച്ചുള്ള എന്റെ കുറിപ്പിലെ ക്രൂരമായ തമാശയ്ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളോടും നിങ്ങളോട് വിയോജിപ്പുണ്ടായാലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച ഭാഷയെ നീതീകരിക്കാനാവില്ല. അതിനേക്കാള്‍ ബഹുമാനം എനിക്കുണ്ടെന്ന് എനിക്കറിയാം. തുടക്കമിടാനുള്ള നല്ലൊരു തമാശയായിരുന്നില്ല അത്. ആ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. നിരവധി പേര്‍ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റില്‍ ഇല്ലായിരുന്നു. താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്. അതില്‍ ലിംഗ വ്യത്യാസമില്ലെന്ന് ഉറപ്പു തരുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തന്റെ ചാമ്പ്യന്‍ ആയിരിക്കുമെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT