പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലേക്ക് ഇന്ത്യ പന്ത് നല്‍കിയില്ല. ഹര്‍ദിക്കിന്റെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് വിരാട് കോഹ്‌ലി പ്രതികരിച്ചത്. ഇവിടെ ടീം മാനേജ്‌മെന്റ് സ്വീകരിച്ച നയത്തെ വിമര്‍ശിക്കുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്.
അടുത്ത ഏതാനും മാസത്തേക്ക് ഇന്ത്യ കളിക്കുന്നില്ല. ഐപിഎല്‍ മാത്രമാണ് ഇനി മുന്‍പിലുള്ളത്. ഹര്‍ദിക്കിന്റെ ജോലിഭാരം പരിമിതപ്പെടുത്തേണ്ടതുണ്ട് എന്നതിനാല്‍ ഏകദിനം തോല്‍ക്കുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നാണോ നിങ്ങള്‍ പറയുന്നത്? ജോലി ഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 4-5 ഓവര്‍ നല്‍കിയില്ലെങ്കില്‍ അത് തെറ്റാണ്, സെവാഗ് പറഞ്ഞു.
ഇന്ത്യയുടെ എല്ലാ ബൗളര്‍മാരുടേയും ജോലിഭാരം പരിമിതപ്പെടുത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹര്‍ദിക്കിന്റേയും എന്നാണ് കോഹ് ലി പറയുന്നത്. 50 ഓവര്‍ ഫീല്‍ഡ് ചെയ്യുന്നതും ക്ഷീണിപ്പിക്കും. 4-5 ഓവര്‍ ഹര്‍ദിക്കിന് നല്‍കിയാല്‍ അത് ജോലിഭാരം കൂട്ടില്ല. ആരാണ് ഹര്‍ദിക്കിന്റെ ജോലിഭാരം കൂടുതലാണ് എന്ന് പറഞ്ഞതെന്നും സെവാഗ് ചോദിച്ചു.
ശസ്ത്രക്രിയക്ക് ശേഷം തിരിച്ചെത്തിയ ഹര്‍ദിക് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടില്ല. ടെസ്റ്റ് കളിച്ചില്ല. 5 ടി20 കളിച്ചു. അവിടെ ഏതാനും കളിയില്‍ പന്തെറിഞ്ഞു. ഇതുവരെ കൂടുതല്‍ ലോഡ് ഹര്‍ദിക്കിന് എടുക്കേണ്ടതായി വന്നില്ല. 4 ഓവര്‍ വെച്ചാണ് ടി20യില്‍ പന്തെറിഞ്ഞത്. ഇവിടെ ഐപിഎല്ലിന് മുന്‍പ് പരിക്കിലേക്ക് വീഴാതിരിക്കാനായി ഹര്‍ദിക് ഇടവേള ചോദിച്ച് വാങ്ങിയതായിരിക്കും എന്നും സെവാഗ് പറഞ്ഞു.
ഹര്‍ദിക്കിന് പന്ത് നല്‍കാതിരുന്നത് ചോദ്യം ചെയ്ത് വിവിഎസ് ലക്ഷ്മണും എത്തി. ഹര്‍ദിക് പന്തെറിയാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. ടി20യില്‍ ഹര്‍ദിക്കിന് കുഴപ്പമൊന്നുമുണ്ടായില്ല. ഈ സാഹചര്യങ്ങളിലാണ് ആറാം ബൗളര്‍ എന്ന ഓപ്ഷന്‍ പ്രയോജനപ്പെടുത്തേണ്ടത്, ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates