ഫോട്ടോ: ട്വിറ്റർ 
Sports

ഇംഗ്ലണ്ട് മണ്ണില്‍ 5 ടെസ്റ്റുകളുടെ പരമ്പര ജയമെന്ന സ്വപ്‌നം; 90 വര്‍ഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യ 

90 വര്‍ഷത്തെ ചരിത്രത്തിന് ഇടയില്‍ ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ജയിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിന് എതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്റ്റിന് എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങുമ്പോള്‍ 90 വര്‍ഷത്തെ ചരിത്രം പഴങ്കഥയാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 90 വര്‍ഷത്തെ ചരിത്രത്തിന് ഇടയില്‍ ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ജയിച്ചിട്ടില്ല. 

നിലവില്‍ പരമ്പരയില്‍ 2-1ന് മുന്‍പിലാണ് ഇന്ത്യ. എഡ്ജ്ബാസ്റ്റണില്‍ ജയമോ സമനിലയോ പിടിച്ചാല്‍ ഇന്ത്യക്ക് ചരിത്രം തിരുത്തിയെഴുതാം. 1932ലാണ് ഇംഗ്ലണ്ടിലേക്ക് ഇന്ത്യ ആദ്യമായി പര്യടനം നടത്തിയത്. എന്നാല്‍ ഇതുവരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ജയിക്കാനായിട്ടില്ല. 2007ല്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 1-0ന് ഇന്ത്യ ജയിച്ചിരുന്നു. 

ആദ്യ ഇംഗ്ലണ്ട് പര്യടനം 1932ല്‍

ഇതിന് മുന്‍പ് മൂന്ന് വട്ടമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ 5 ടെസ്റ്റുകളുടെ പരമ്പര കളിച്ചത്. 1959ലും, 2014ലും 2018ലുമായിരുന്നു ഇത്. 1959ല്‍ അഞ്ച് ടെസ്റ്റും ഇന്ത്യ തോറ്റു. 2014ല്‍ 3-1ന്റെ തോല്‍വി. 2018ലും 3-1ന് നിരാശരായി ഇന്ത്യ മടങ്ങി. 

കഴിഞ്ഞ വര്‍ഷം വിരാട് കോഹ് ലിക്ക് കീഴിലാണ് ഇന്ത്യ ആദ്യ നാല് ടെസ്റ്റും കളിച്ചത്. ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയിലായി. രണ്ടാം ടെസ്റ്റില്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ 151 റണ്‍സിന് ജയിച്ചു. മൂന്നാം ടെസ്റ്റില്‍ ഹെഡിങ്‌ലേയില്‍ 76 റണ്‍സിന് ഇംഗ്ലണ്ട് ജയം പിടിച്ചു. നാലാം ടെസ്റ്റില്‍ ഓവലില്‍ 157 റണ്‍സ് ജയത്തിലേക്ക് ഇന്ത്യ എത്തി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT