ഇംഗ്ലണ്ടിന് എതിരെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന ദിനേശ് കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി 
Sports

വിട്ടുകളഞ്ഞത് 6 ക്യാച്ചുകള്‍; ഫീല്‍ഡിങ്ങിനെ കുറ്റപ്പെടുത്തി രോഹിത് ശര്‍മ

ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഇന്ത്യ ജയത്തോടെ തുടങ്ങിയെങ്കിലും ഫീല്‍ഡിങ്ങിലെ പിഴവുകള്‍ കല്ലുകടിയായി

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഇന്ത്യ ജയത്തോടെ തുടങ്ങിയെങ്കിലും ഫീല്‍ഡിങ്ങിലെ പിഴവുകള്‍ കല്ലുകടിയായി. ആറ് ക്യാച്ചുകളാണ് ഇന്ത്യ സതാംപ്ടണില്‍ നഷ്ടപ്പെടുത്തിയത്. 

ദിനേശ് കാര്‍ത്തിക് മൂന്ന് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ചഹല്‍ എന്നിവര്‍ ഓരോ ക്യാച്ചുകള്‍ വീതവും. എന്നാല്‍ ക്യാച്ചുകള്‍ നഷ്്ടപ്പെടുത്തിയത് സതാംപ്ടണില്‍ ഇന്ത്യയെ അലോസരപ്പെടുത്തിയില്ല. ബൗളര്‍മാര്‍ മികവ് കാണിച്ചതോടെ 50 റണ്‍സ് ജയം നേടി ഇന്ത്യ പരമ്പരയില്‍ മുന്‍തൂക്കം നേടി. 

ഫീല്‍ഡില്‍ അലസമായ സമീപനമാണ് കളിക്കാരില്‍ നിന്നുണ്ടായതെന്ന് രോഹിത് ശര്‍മ കുറ്റപ്പെടുത്തി. ആ മൂന്ന് ക്യാച്ചുകള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്നു. വലിയ നിലവാരമാണ് നമുക്ക് ഇവിടെ സൃഷ്ടിക്കേണ്ടത്. അഭിമാനിക്കാന്‍ പറ്റിയ കാര്യമല്ല. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശക്തമായി തിരിച്ചു വരും, ആദ്യ ട്വന്റി20ക്ക് ശേഷം രോഹിത് ശര്‍മ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT