വീഡിയോ ദൃശ്യം 
Sports

ഒരുമിച്ച് ക്യാച്ചിനായി രണ്ട് കളിക്കാരുടെ ശ്രമം, ചിരിപടര്‍ത്തി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കൂട്ടിയിടി

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഫഖര്‍ സമനും മുഹമ്മദ് ഹഫീസും നഷ്ടപ്പെടുത്തിയ ക്യാച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഫഖര്‍ സമനും മുഹമ്മദ് ഹഫീസും നഷ്ടപ്പെടുത്തിയ ക്യാച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്. ക്യാച്ച് എടുക്കാനുള്ള ശ്രമത്തിന് ഇടയില്‍ ഇരുവരും കൂട്ടിയിടിക്കുകയും ക്യാച്ച് നഷ്ടപ്പെടുകയും ആയിരുന്നു. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷ് വാര്‍ സല്‍മിയും ക്വലാന്‍ഡേഴ്‌സും തമ്മിലുള്ള കളിയിലാണ് സംഭവം. ക്യാച്ച് നഷ്ടപ്പെടുത്തുന്ന ഫോട്ടോയാണ് ഫഖര്‍ സമന്‍ ട്വിറ്ററിലെ പ്രൊഫൈല്‍ പിക്ചറാക്കിയത്. പിന്നാലെ വീഡിയോയുമായി ഫഖര്‍ സമന്‍ എത്തി. 

തന്റെ ഭാഗത്താണ് പിഴവ് എന്ന് വ്യക്തമാക്കിയാണ് ഹഫീസിന്റെ വരവ്. ഫഖര്‍ എന്നോട് ക്യാച്ച് താനെടുക്കാം എന്ന് പറഞ്ഞു. അല്ല അത് എന്റെ ക്യാച്ച് ആണ് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അത് എന്റെ മനസിലാണ് പറഞ്ഞത് എന്നാണ് ഹഫീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT