റിങ്കു സിങ് എക്സ്
Sports

പന്തിന് പകരം റിങ്കു, സഞ്ജു തുടരും; ദുലീപ് ട്രോഫി ടീമുകളില്‍ മാറ്റം

ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍, കുല്‍ദീപ് യാദവ്, ആകാഷ് ദീപ് രണ്ടാം റൗണ്ട് പോരാട്ടത്തിനില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ടീമുകളില്‍ മാറ്റം. രണ്ടാം റൗണ്ട് പോരാട്ടത്തിനുള്ള ടീമുകളിലാണ് മാറ്റം. എ, ബി, ഡി ടീമുകളിലാണ് പുതിയ താരങ്ങള്‍ ഇടം പിടിച്ചത്. സി ടീമില്‍ മാറ്റമില്ല.

ബി ടീമില്‍ ഋഷഭ് പന്തിന് പകരം റിങ്കു സിങിനെ ഉള്‍പ്പെടുത്തി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പകരം സൂയഷ് പ്രഭുദേശായ് ഇടം പിടിച്ചു. ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വിളിയെത്തിയ പേസര്‍ യഷ് ദയാലും രണ്ടാം റൗണ്ട് പോരാട്ടം കളിക്കുന്നില്ല.

ആദ്യ റൗണ്ട് കളിച്ച ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍, കുല്‍ദീപ് യാദവ്, ആകാഷ് ദീപ് എന്നിവരടക്കമുള്ളവരാണ് എ ടീമില്‍ നിന്നു മാറുന്നത്. ഡി ടീമില്‍ നിന്നു അക്ഷര്‍ പട്ടേല്‍ ഒഴിവാകും. പകരക്കാരന്‍ നിഷാന്ത് സിന്ധു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യ എ ടീം: മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കൊടിയാന്‍, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമദ്, അവേശ് ഖാന്‍, കുമാര്‍ കുശാഗ്ര, ഷസ്‌വത് റാവത്, പ്രഥം സിങ്, അക്ഷയ് വാഡ്കര്‍, എസ്‌കെ റഷീദ്, ഷംസ് മുലാനി, അക്വിബ് ഖാന്‍.

ഇന്ത്യ ബി ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍, നവ്ദീപ് സയ്‌നി, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, ആര്‍ സായ് കിഷോര്‍, മോഹിത് അവസ്തി, എന്‍ ജഗദീശന്‍, സുയഷ് പ്രഭുദേശായ്, റിങ്കു സിങ്, ഹിമാന്‍ഷു മന്ത്രി.

ഇന്ത്യ ഡി ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ ടെയ്ഡ്, യഷ് ദുബെ, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭുയി, സരന്‍ഷ് ജയ്ന്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിദ് റാണ, അകാഷ് സെന്‍ഗുപ്ത, കെഎസ് ഭരത്, സൗരഭ് കുമാര്‍, സഞ്ജു സാംസണ്‍, നിഷാന്ത് സിന്ധു, വിദ്വത് കവേരപ്പ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT