Ishan Kishan scored an unbeaten 111 on the first day of the Duleep Trophy final TNCA
Sports

സെഞ്ച്വറിയടിച്ച് ഇഷാന്‍ കിഷന്‍ (111*); ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ 400നരികെ

ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഈസ്റ്റ് സോണ്‍ 79 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് നേടിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ചെന്നൈ: ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും മുന്‍നിര ബാറ്റര്‍മാരുടെ മികച്ച പ്രകടനത്തിന്റെയും കരുത്തില്‍ ദുലീപ് ട്രോഫി ഫൈനല്‍ മത്സരത്തിന്റെ ആദ്യ ദിനം ഈസ്റ്റ് സോണ്‍ ശക്തമായ നിലയില്‍. തിലക് വര്‍മ നയിക്കുന്ന സൗത്ത് സോണിനെതിരെ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഈസ്റ്റ് സോണ്‍ 79 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ ഇഷാന്‍ കിഷനും (111*) കുമാര്‍ കുഷാഗ്രയുമാണ് (63*) ക്രീസില്‍.

ഈസ്റ്റ് സോണിനായി ഓപ്പണര്‍മാരായ അഭിമന്യു ഈശ്വരന്‍ (72), യുവതാരം വൈഭവ് സൂര്യവംശി (44്) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ശേഖര്‍ മോഹന്‍ 85 റണ്‍സെടുത്ത് സെഞ്ച്വറിക്കരികെ വീണു. സമ്മര്‍ദ്ദഘട്ടത്തില്‍ ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ മികച്ച ഷോട്ടുകളിലൂടെ സെഞ്ച്വറി തികച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 4,000 റണ്‍സും താരം പൂര്‍ത്തിയാക്കി.

സൗത്ത് സോണ്‍ നിരയില്‍ പരിചയസമ്പന്നനായ പേസ് ബൗളര്‍ ചാമ മിലിന്ദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും, മുഹമ്മദ് സിറാജ് ഉള്‍പ്പെടെ മറ്റ് ബൗളര്‍മാര്‍ക്ക് വലിയ രീതിയില്‍ റണ്‍സ് വഴങ്ങേണ്ടി വന്നു. ആദ്യ ദിനം തന്നെ മികച്ച റണ്‍വേട്ട നടത്തിയാണ് ഈസ്റ്റ് സോണ്‍ മേധാവിത്വം ഉറപ്പിച്ചിരിക്കുന്നത്. 6 റണ്‍സുമായി പുറത്തായ സുദിപ് കുമാര്‍ ഘരാമി മാത്രമാണ് നിരാശപ്പെടുത്തിയത്. തിങ്കളാഴ്ച രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിക്കുന്ന ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറാണ് ലക്ഷ്യമിടുന്നത്.

Duleep Trophy Final, East Zone vs South Zone: Ishan Kishan Slams Superb 100, Misery For Tilak Varma And Co.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

കുതറി ഓടിയ കുതിര ഭീതി പരത്തി; വാഹനങ്ങള്‍ തകര്‍ത്തു, വഴിയാത്രക്കാരന് പരിക്ക്, വിഡിയോ

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു, തമ്മിലടിയില്‍ കെപിസിസി നടപടി; ഇന്നത്തെ 5 പ്രധാന വര്‍ത്തകള്‍

ചൈന മാസ്റ്റേഴ്‌സ് ഫൈനലില്‍ ചൈനയെ കീഴടക്കി; ചരിത്രമെഴുതി സാത്വിക് - ചിരാഗ് സഖ്യം