4, 6, 4... സിറാജിനെ തൂക്കിയടിച്ച് വൈഭവ് സൂര്യവംശി; വിഡിയോ വൈറൽ

ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോൺ മികച്ച സ്കോറിലേക്ക്
Vaibhav Sooryavanshi, Mohammed Siraj
Vaibhav Sooryavanshi, Mohammed Siraj
Updated on
1 min read

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരായ ആദ്യ ഇന്നിങ്‌സില്‍ അർധ സെഞ്ച്വറിക്കരികെ വീണ് ഈസ്റ്റ് സോണ്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന 15 കാരൻ 44 റണ്‍സെടുത്താണ് പുറത്തായത്. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത വൈഭവ്, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ഓവറുകളില്‍ പോലും മികച്ച ഷോട്ടുകള്‍ പായിച്ചു. മുഹമ്മദ് സിറാജിന്റെ ഒരോവറില്‍ തുടര്‍ച്ചയായി രണ്ട് ഫോറും ഒരു സിക്‌സും പായിക്കാന്‍ വൈഭവിന് സാധിച്ചു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സഹ ഓപ്പണർ അഭിമന്യു ഈശ്വരന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 10 ഫോറും ഒരു സിക്‌സും അടക്കം 86 പന്തില്‍ 72 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും നേടിയ ശേഷമാണ് വൈഭവ് പുറത്തായത്. വൈഭവിന്റെ ആക്രമണോത്സുകമായ ബാറ്റിങ് ശൈലി അഭിമന്യു ഈശ്വരനേയും സ്വാധീനിച്ചു. താരം റണ്ണൗട്ടായാണ് മടങ്ങിയത്.

Vaibhav Sooryavanshi, Mohammed Siraj
18 ഓവർ, 12 മെയ്ഡ‍ൻ, 20 റൺസ്, 5 വിക്കറ്റ്! ഇം​ഗ്ലീഷ് കൗണ്ടിയിൽ ടീമിന് കൂറ്റൻ ജയം സമ്മാനിച്ച് ഇന്ത്യൻ ടീം 'തഴഞ്ഞ' സ്പിന്നർ

നേരത്തെ സെമി ഫൈനലില്‍ ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. 57 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്താണ് വൈഭവ് ശ്രദ്ധേയ പ്രകടനം പുറത്തെടുത്തത്. സെമിയിൽ സെഞ്ച്വറിക്കരികെ വീണ താരം 81 പന്തില്‍ 92 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 42 പന്തില്‍ 40 റണ്‍സും നേടി. ഫൈനലില്‍ വൈഭവിന് തന്റെ ബാറ്റിങ് മികവ് വീണ്ടും തെളിയിക്കാന്‍ ഇനിയും അവസരമുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ ഈസ്റ്റ് സോണ്‍ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ് ഈസ്റ്റ് സോണ്‍. ശിഖാര്‍ മോഹന്‍ (80), ഇഷാന്‍ കിഷന്‍ (21) എന്നിവരാണ് ക്രീസില്‍. വൈഭവ്, അഭിമന്യു എന്നിവര്‍ക്ക് പുറമെ സുദീപ് കുമാര്‍ ഗരാമിയുടെ (6) വിക്കറ്റും ഈസ്റ്റ് സോണിന് നഷ്ടമായി. ത്രിപുരാന വിജയ്, ചാമ മിലിന്ദ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.

Vaibhav Sooryavanshi, Mohammed Siraj
'3000 റൺസ്', ഷെഫാലി വർമയ്ക്ക് 'ഇരട്ട റെക്കോർഡ്'!
Vaibhav Sooryavanshi, Mohammed Siraj
55ന് ഓൾ ഔട്ടായി ഇന്ത്യയോട് എട്ട് നിലയിൽ പൊട്ടി; ഏറ്റവും മികച്ച ടീം, അത് പാകിസ്ഥാൻ തന്നെ!
Summary

Teenage batting sensation Vaibhav Sooryavanshi took on senior India pacer Mohammed Siraj and hit him for three boundaries in a single over on Day 1 of the Duleep Trophy 2026 final between East Zone and South Zone at the MA Chidambaram Stadium in Chennai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com