'3000 റൺസ്', ഷെഫാലി വർമയ്ക്ക് 'ഇരട്ട റെക്കോർഡ്'!

അന്താരാഷ്ട്ര ടി20യിൽ പുതിയ നാഴികക്കല്ല് താണ്ടി ഇന്ത്യൻ വനിതാ ഓപ്പണർ
Shafali Varma batting
Shafali Varmax
Updated on
1 min read

ദുബൈ: അന്താരാഷ്ട്ര വനിതാ ടി20യിൽ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ ഷെഫാലി വർമ. വനിതാ ടി20 ക്രിക്കറ്റിൽ അതിവേ​ഗം 3000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷെഫാലി മാറി. പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് പോരാട്ടത്തിൽ 12 റൺസെടുത്തതോടെയാണ് താരം നേട്ടത്തിലെത്തിയത്. ഏറ്റവും കുറച്ച് പന്തുകൾ കളിച്ച് 3000 റൺസ് തികയ്ക്കുന്ന താരമായും ഷെഫാലി ഇരട്ട റെക്കോർഡ് സ്വന്തമാക്കി.

22 വയസും 220 ദിവസവും പ്രായമുള്ളപ്പോഴാണ് ഷെഫാലി നേട്ടത്തിലെത്തിയത്. 24 വയസും 347 ദിവസവും പ്രായമുള്ളപ്പോൾ നേട്ടത്തിലെത്തിയ അയർലൻഡിന്റെ ​ഗാബി ലൂയീസിന്റെ റെക്കോർഡാണ് ഷെഫാലി പഴങ്കഥയാക്കിയത്. 2182 പന്തുകൾ നേരിട്ടാണ് ഷെഫാലി 3000 റൺസ് പിന്നിട്ടത്. അന്താരാഷ്ട്ര ടി20യിൽ 3000 റൺസ് നേടുന്ന ലോകത്തിലെ 16ാം താരവും സ്മൃതി മന്ധാന, ഹർമൻപ്രീത് കൗർ എന്നിവർക്ക് ശേഷം നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായും ഷെഫാലി മാറി.

Shafali Varma batting
55ന് ഓൾ ഔട്ടായി ഇന്ത്യയോട് എട്ട് നിലയിൽ പൊട്ടി; ഏറ്റവും മികച്ച ടീം, അത് പാകിസ്ഥാൻ തന്നെ!

പാകിസ്ഥാനെതിരെ പതിവുപോലെ വെടിക്കെട്ട് ബാറ്റിങുമായാണ് താരം തുടങ്ങിയത്. സാദിയ ഇഖ്ബാലിന്റെ പന്തിൽ സിക്സർ തൂക്കിയാണ് ഷെഫാലി ഇന്നിങ്സ് ആരംഭിച്ചത്. അടുത്ത പന്തിൽ സിം​ഗിൾ എടുത്തതോടെ റൺസ് നേട്ടം 3000 പിന്നിട്ടു. ഫാത്തിമ സനയുടെ പന്തിൽ ഒരു ഫോർ കൂടി താരം നേടി. പിന്നാലെ 6 പന്തിൽ 12 റൺസുമായി മടങ്ങി.

വനിതാ ക്രിക്കറ്റിൽ 3000 റൺസ് തികച്ച പ്രായം കുറഞ്ഞ താരങ്ങൾ

22 വയസ് 220 ദിവസം- ഷെഫാലി വർമ (ഇന്ത്യ)

24 വയസ് 347 ​ദിവസം- ​ഗാബി ലൂയീസ് (അയർലൻഡ്)

27 വയസ് 139 ദിവസം- ഇഷ ഒസ (യുഎഇ)

27 വയസ് 171 ​ദിവസം- സ്മൃതി മന്ധാന (ഇന്ത്യ)

27 വയസ് 347 ദിവസം- ഹെയ്ലി മാത്യൂസ് (വെസ്റ്റ് ഇൻഡീസ്).

Shafali Varma batting
താരങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പാക് ക്രിക്കറ്റ് ബോർഡ്; അസാധാരണം!
Shafali Varma batting
ക്യാപ്റ്റൻസിയിൽ റെക്കോർഡ്; ഹർമൻപ്രീത് കൗർ, ചരിത്രത്തിലെ ഒരേയൊരു താരം!
Summary

Shafali Varma created history during India’s Women’s Asia Cup 2026 clash against Pakistan in Dubai on Saturday, becoming the youngest player to score 3,000 runs in women’s T20Is

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com