മുകേഷ് കുമാര്‍ എക്സ്
Sports

ദുലീപ് ട്രോഫി; ഇന്ത്യ എക്കെതിരെ ബി ടീമിന് നിര്‍ണായക ലീഡ്

എ ടീം 231ല്‍ പുറത്ത്, ബി ടീമിന് 90 റണ്‍സ് ലീഡ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെതിരെ ബി ടീമിന് 90 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 321 റണ്‍സെടുത്ത ബി ടീം എ ടീമിന്റെ ഒന്നാം ഇന്നിങ്‌സ് 231 റണ്‍സില്‍ അവസാനിപ്പിച്ചാണ് നിര്‍ണായക ലീഡ് സ്വന്തമാക്കിയത്.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാര്‍, നവ്ദീപ് സയ്‌നി എന്നിവരുടെ ബൗളിങാണ് ബി ടീമിനു കരുത്തായത്. കെഎല്‍ രാഹുല്‍ (37), മായങ്ക് അഗര്‍വാള്‍ (36), റിയാന്‍ പരാഗ് (30), തനുഷ് കൊടിയാന്‍ (32) എന്നിവരാണ് എ ടീമിനായി തിളങ്ങിയത്.

നേരത്തെ കിടിലന്‍ സെഞ്ച്വറിയുമായി മുഷീര്‍ ഖാന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് ബി ടീമിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സര്‍ഫറാസ് ഖാന്റെ അനുജനായ മുഷീര്‍ 181 റണ്‍സുമായി പുറത്തായി. താരത്തിനു ഇരട്ട സെഞ്ച്വറി നേടാന്‍ മാത്രം സാധിച്ചില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

9ാം സ്ഥാനത്ത് ബാറ്റിങിനെത്തിയ നവ്ദീപ് സയ്നി ഒരു വശത്ത് പിടിച്ചു നിന്നതോടെയാണ് ബി ടീം മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. നവ്ദീപ് സയ്‌നിയുടെ അര്‍ധ സെഞ്ച്വറിയും (56) അവര്‍ക്ക് കരുത്തായി.

373 പന്തുകള്‍ നേരിട്ട് 16 ഫോറും 5 സിക്സും സഹിതമാണ് മുഷീറിന്റെ കിടിലന്‍ ഇന്നിങ്സ്. ഒരു ഘട്ടത്തില്‍ ടീം 94 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങുകയായിരുന്നു. ഒരറ്റത്ത് മുഷീര്‍ നിന്നെങ്കിലും മുന്‍നിരയിലേയും മധ്യനിരയിലേയും ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. പിന്നീട് മുഷീര്‍- നവ്ദീപ് രക്ഷാ പ്രവര്‍ത്തനം.

ഋഷഭ് പന്ത് അടക്കമുള്ളവര്‍ പരാജയമായി. എ ടീമിനായി ഖലീല്‍ അഹമദ്, അകാശ് ദീപ്, അവേശ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി