ഫോട്ടോ: ട്വിറ്റർ 
Sports

മുൻ അയാക്സ് താരം ഈസ്റ്റ് ബം​ഗാളിൽ; ഡച്ച് മധ്യനിരക്കാരനെ ടീമിലെത്തിച്ച് കൊൽക്കത്തൻ കരുത്തർ

മുൻ അയാക്സ് താരം ഈസ്റ്റ് ബം​ഗാളിൽ; ഡച്ച് മധ്യനിരക്കാരനെ ടീമിലെത്തിച്ച് കൊൽക്കത്തൻ കരുത്തർ

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ മികവ് പുലർത്തുക ലക്ഷ്യമിട്ട് ഈസ്റ്റ് ബം​ഗാൾ. ടീമിലേക്ക് അവർ അഞ്ചാമത്തെ വിദേശ താരത്തെ എത്തിച്ചു. അയാക്സിന്റെ 23കാരനായ യുവ താരം ഡാരൻ സിഡോൽ ആണ് ടീമിലെത്തിയ പുതിയ വിദേശ താരം. ഹോളണ്ടുകാരനായ സിഡോൽ മധ്യനിര താരമാണ്. 

ഈ സീസൺ ഐഎസ്എല്ലിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളായി മാറാൻ സാധ്യതയുള്ള താരം കൂടിയാണ് ഈ ഡച്ച് മിഡ്ഫീൽഡർ. അയാക്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സിഡോൽ. 2012 മുതൽ 2018 വരെ താരം അയാക്സിൽ ഉണ്ടായിരുന്നു.

അയാക്സിന്റെ അക്കാദമിക്കായും റിസേർവ്സ് ടീമിനായും കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബായ റീഡിംസ്, സ്പാനിഷ് ക്ലബായ ഹെർകുലിസ് എന്നീ ടീമുകൾക്കായി ലോണിൽ കളിച്ചിട്ടുണ്ട്. ഹോളണ്ടിന്റെ അണ്ടർ 17 ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഐഎസ്എൽ സീസണിലെ നിരാശ മാറ്റി മിന്നും പ്രകടനം ഇത്തവണ പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബം​ഗാൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി