ലോകകപ്പ് ട്രോഫിയുമായി കോഹ്‍ലിയും രോഹിതും പിടിഐ
Sports

​'ഗംഭീരം രോഹിത്..., കോഹ്‍ലി, മഹാനായ താരമെന്നു നിങ്ങള്‍ വീണ്ടും തെളിയിച്ചു​'

ഹൃദയം നിറയ്ക്കും കുറിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അന്താരാഷ്ട്ര ടി20യിൽ നിന്നു വിരമിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുൻ നായകൻ വിരാട് കോഹ്‍ലിക്കും ആശംസകൾ നേർന്നു ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ഹൃദയം നിറയ്ക്കും കുറിപ്പ്. രോഹിത് രാജ്യത്തിന്റെ അഭിമാനമാണെന്നും കോഹ്‍ലിയുടെ മഹത്വം വെളിപ്പെടുത്തുന്നതാണ് ഫൈനലിലെ ഇന്നിങ്സെന്നും സച്ചിൻ കുറിച്ചു.

സച്ചിന്‍റെ കുറിപ്പ്

​'ഉയരത്തിൽ അവസാനിപ്പിക്കുന്നു​'

​'രോഹിത്... ഭാവി വാ​ഗ്ദാനമായ താരത്തിൽ നിന്നു ലോകകപ്പ് ജേതാവായ ക്യാപ്റ്റനിലേക്കുള്ള നിങ്ങളുടെ പരിണാമത്തിനു ഞാൻ അടുത്തു നിന്ന സാക്ഷിയാണ്. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും അസാധാരണ മികവും രാജ്യത്തിനു നൽകിയത് വലിയ അഭിമാനമാണ്. നയിച്ചത് ഒരു ടി20 ലോക കിരീടത്തിലേക്കാണ്!! ഈ വിജയം നിങ്ങളുടെ സ്റ്റാർ കരിയറിനു മികച്ച പര്യവസാനം തന്നെ നൽകുന്നു. ​ഗംഭീരം രോഹിത്!​'- സച്ചിൻ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

​'വിരാട് കോഹ്‍ലി... നിങ്ങൾ ക്രിക്കറ്റിലെ യഥാർഥ ചാമ്പ്യനാണ്. ടൂർണമെന്റിൽ മുഴുവൻ നിങ്ങൾക്ക് മോശം സമയമായിരുന്നു. എന്നാൽ താങ്കൾ മാന്യൻമാരുടെ കളിയിലെ മഹത്തായ താരമാണെന്നു ഇന്നലെ രാത്രി ഒരിക്കൽ കൂടി തെളിയിച്ചു. അവസാന വിജയം നൽകുന്ന അനുഭവം 6 ലോകകപ്പുകൾ കളിച്ച എനിക്ക് നന്നായി അറിയാം. ലോങ് ഫോർമാറ്റിൽ നിങ്ങൾ ഇന്ത്യയ്ക്കായി മത്സരിച്ച് വിജയങ്ങൾ സ്വന്തമാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു​'- സച്ചിൻ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, ബജറ്റ് അവതരണം തുടങ്ങി

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

SCROLL FOR NEXT