ഹാരി ബ്രൂ​കിനെ പുറത്താക്കിയത് ആഘോഷിക്കുന്ന ഓസ്ട്രേലിയൻ ടീം/ പിടിഐ 
Sports

വാലറ്റം പൊരുതാതെ കീഴടങ്ങി; ആഷസില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് നിര്‍ണായക ലീഡ്

നാല് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് 91 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 325 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് നിര്‍ണായക ലീഡ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍  416ന് ഓള്‍ ഔട്ട്. 

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ ലഞ്ചിനു പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 12 റണ്‍സെന്ന നിലയില്‍. ആറ് റണ്‍സുമായി ഉസ്മാന്‍ ഖവാജയും അഞ്ച് റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍. ഇതോടെ ഓസ്‌ട്രേലിയക്ക് ആകെ 103 റണ്‍സ് ലീഡ്.

നാല് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ അവര്‍ക്ക് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ നഷ്ടമായത് തിരിച്ചടിയായി. പിന്നാലെ ഇന്നലെ പിടിച്ചു നിന്ന ഹാരി ബ്രൂകും മടങ്ങി. സ്റ്റോക്‌സ് 17 റണ്‍സെടുത്തപ്പോള്‍ ബ്രൂക് അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സ് കണ്ടെത്തി. 

പിന്നീടെത്തിയ ജോണി ബെയര്‍ സ്‌റ്റോ മികവോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. താരം 17 റണ്‍സുമായി ക്രീസ് വിട്ടു. സ്റ്റുവര്‍ട്ട് ബ്രോഡ് (12), ഒല്ലി റോബിന്‍സന്‍ (ഒന്‍പത്), ജോഷ് ടംഗ് (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജെയിംസ് ആന്‍ഡേഴ്‌സന്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 

നേരത്തെ ബെന്‍ ഡുക്കറ്റും സാക് ക്രൗളിയും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഡുക്കറ്റിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടമായി. താരം 98 റണ്‍സ് കണ്ടെത്തി. ക്രൗളിക്ക് രണ്ട് റണ്‍സിലും പിന്നീടെത്തിയ ഒല്ലി പോപ്പിന് എട്ട് റണ്‍സിനും അര്‍ധ സെഞ്ച്വറിയും നഷ്ടമായി. ക്രൗളി 48 റണ്‍സും പോപ്പ് 42 റണ്‍സും എടുത്ത് ഡുക്കറ്റിനെ പിന്തുണച്ചു. മൂന്ന് പേരും പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 

പിന്നീടെത്തിയ ജോ റൂട്ടിന് അധികം തിളങ്ങാനായില്ല. താരം പത്ത് റണ്‍സുമായി മടങ്ങി. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 25 റണ്‍സുമായി ഹാരി ബ്രൂകും, 6 റണ്ണുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍. 

ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നതാന്‍ ലിയോണ്‍, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയും ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമാണ് ഓസ്ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പിന്നീട് പുറത്താകാതെ നിന്നു 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ടീം സ്‌കോര്‍ 400 കടത്തിയത്. 

കരിയറിലെ 32ാം ടെസ്റ്റ് ശതകമാണ് സ്മിത്ത് ലോര്‍ഡ്സില്‍ കുറിച്ചത്. സ്മിത്ത് 110 റണ്‍സുമായി മടങ്ങി. താരം 15 ഫോറുകള്‍ പറത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT