ജോ റൂട്ട് എക്സ്
Sports

ടെസ്റ്റ് റാങ്കിങ്; ജോ റൂട്ട് ഒന്നാം സ്ഥാനത്ത്

ടി20 ബൗളര്‍മാരില്‍ ആദ്യ പത്തില്‍ രവി ബിഷ്‌ണോയ് ഏക ഇന്ത്യന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്. രണ്ടാം സ്ഥാനത്തായിരുന്ന റൂട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി. ഒന്നാം റാങ്കിലുണ്ടായിരുന്ന ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസന്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. പരമ്പരയില്‍ 291 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്.

പട്ടികയില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം കറി ആറിലെത്തി. എട്ടാമതുള്ള യശസ്വി ജയ്‌സ്വാള്‍, 10ല്‍ നില്‍ക്കുന്ന വിരാട് കോഹ്‌ലി എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി20യില്‍ യശസ്വി ജയ്‌സ്വാളിനും രവി ബിഷ്‌ണോയ്ക്കും നേട്ടം

ഏറ്റവും പുതിയ ടി20 റാങ്കിങില്‍ യശസ്വി ജയ്‌സ്വാള്‍ നേട്ടം സ്വന്തമാക്കി. താരം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 2, ഋതുരാജ് ഗയ്ക്‌വാദ് 8 സ്ഥാനങ്ങള്‍ നിലനിര്‍ത്തി.

ടി20 ബൗളര്‍മാരില്‍ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ ബൗളര്‍ രവി ബിഷ്‌ണോയ് ആണ്. താരം എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്ക് കയറി. പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും രവി ബിഷ്‌ണോയ് തന്നെ. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ മികച്ച ബൗളിങാണ് താരത്തെ തുണച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT