സഹ താരങ്ങൾക്കൊപ്പം പരമ്പര നേട്ടം ആഘോഷിക്കുന്ന ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്/ പിടിഐ 
Sports

22 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് മണ്ണില്‍ ഇംഗ്ലീഷ് വിജയ ഗാഥ; ടെസ്റ്റ് പരമ്പര നേട്ടം

രണ്ടാം ടെസ്റ്റില്‍ 355 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 328 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് ജയം പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുള്‍ട്ടാന്‍: ത്രില്ലര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തി പാക് മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. രണ്ടാം ടെസ്റ്റില്‍ 26 റണ്‍സിന്റെ വിജയം പിടിച്ചാണ് 22 വര്‍ഷത്തെ കാത്തിരിപ്പിന് ഇംഗ്ലീഷ് ടീം വിരാമമിട്ടത്. ആദ്യ ടെസ്റ്റില്‍ 74 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 2-0ത്തിന് പിടിച്ചെടുത്തു. 

രണ്ടാം ടെസ്റ്റില്‍ 355 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 328 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് ജയം പിടിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 281 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 275 റണ്‍സുമാണ് എടുത്തത്. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 202 റണ്‍സില്‍ അവസാനിപ്പിച്ച് 79 റണ്‍സ് ലീഡുമായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. 

സൗദ് ഷക്കീലാണ് രണ്ടാം ഇന്നിങ്‌സിലെ പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. കന്നി ടെസ്റ്റ് സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെ വച്ച് താരം പുറത്തായി. താരത്തിന്റെ ഔട്ട് വിവാദങ്ങള്‍ക്കും വഴിയൊരുക്കി. മാര്‍ക് വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഒലി പോപ്പിന് പിടി നല്‍കിയാണ് സൗദ് മടങ്ങിയത്. താരം 94 റണ്‍സ് കണ്ടെത്തി. 

ഇമാം ഉള്‍ ഹഖ് (60), മുഹമ്മദ് നവാസ്, അബ്ദുല്ല ഷഫീഖ് (45), മുഹമ്മദ് റിസ്വാന്‍ (30) എന്നിവരും പൊരുതി. പക്ഷേ അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 20 റണ്‍സുമായി ആഘ സല്‍മാന്‍ പുറത്താകാതെ നിന്നു. പാക് നിരയിലെ അവസാന രണ്ട് താരങ്ങളും സംപൂജ്യരായി മടങ്ങി. 

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ഒല്ലി റോബിന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജാക് ലീഷ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഹാരി ബ്രൂക് സെഞ്ച്വറി നേടി. താരം 108 റണ്‍സ് കണ്ടെത്തി. കളിയിലെ താരവും ബ്രൂക് തന്നെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT