ഫോട്ടോ: ട്വിറ്റർ 
Sports

ദയനീയ തോല്‍വി; ഇന്ത്യന്‍ വനിതകളെ വീഴ്ത്തി ഇംഗ്ലണ്ട്, ടി20 പരമ്പര

നാല് വിക്കറ്റിനാണ് രണ്ടാം മത്സരം അവര്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 16.2 ഓവറില്‍ വെറും 80 റണ്‍സിനു പുറത്തായി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. തുടര്‍ച്ചയായി രണ്ടാം മത്സരവും ജയിച്ചാണ് ഇംഗ്ലീഷ് വനിതകളുടെ നേട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിനു പരമ്പര ഉറപ്പാക്കി. 

നാല് വിക്കറ്റിനാണ് രണ്ടാം മത്സരം അവര്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 16.2 ഓവറില്‍ വെറും 80 റണ്‍സിനു പുറത്തായി. മറുപടി പറഞ്ഞ ഇംഗ്ലണ്ട് വെറും 11.2 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 82 റണ്‍സെടുത്തു. 

25 റണ്‍സെടുത്ത അലിസ് കാപ്‌സിയാണ് ടോപ് സ്‌കോറര്‍. നാറ്റ് സീവര്‍ 16 റണ്‍സെടുത്തു. 5 പന്തില്‍ 9 റണ്‍സുമായി സോഫി എക്ലസ്‌റ്റോണും തിളങ്ങി.

ഇന്ത്യക്കായി രേണുക സിങ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. സൈക ഇഷാഖ്, പൂജ വസ്ത്രകര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ 30 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ് മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. പത്ത് റണ്‍സെടുത്ത സ്മൃതി മന്ധനയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. 

ഇംഗ്ലണ്ടിനായി ചാര്‍ലി ഡീന്‍, ലോറന്‍ ബെല്‍, സോഫി എക്ലസ്റ്റോണ്‍, സാറ ഗ്ലെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍, ഫ്രേയ കെംപ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT