ഫോട്ടോ: ട്വിറ്റർ 
Sports

2021ൽ അടിച്ചെടുത്തത് 1,708 റണ്‍സ്; ജോ റൂട്ട് ഐസിസിയുടെ മികച്ച ടെസ്റ്റ് താരം

കലണ്ടര്‍ വര്‍ഷത്തില്‍ അടിച്ചെടുത്തത് 1,708 റണ്‍സ്; ജോ റൂട്ട് ഐസിസിയുടെ മികച്ച ടെസ്റ്റ് താരം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: 2021ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്. ആഷസിലെ വമ്പന്‍ തോല്‍വിയടക്കം ഇംഗ്ലണ്ടിന് 2021 നിരാശയുടേതായിരുന്നെങ്കില്‍ റൂട്ടിന് അങ്ങനെയായിരുന്നില്ല. നായകന്‍ കത്തുന്ന ഫോമിലായിരുന്നു. കലണ്ടര്‍ വര്‍ഷത്തില്‍ റൂട്ട് അടിച്ചെടുത്തത് 1,708 റണ്‍സ്. പിന്നാലെയാണ് ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം. 

15 ടെസ്റ്റുകളില്‍ നിന്നാണ് 2021ല്‍ റൂട്ട് 1,708 റണ്‍സ് അടിച്ചെടുത്തത്. ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ഇത്രയും റണ്‍സെടുക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കിയിരുന്നു. പാക് ഇതിഹാസം മുഹമ്മദ് യൂസുഫ്, വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരാണ് റൂട്ടിന് മുന്‍പ് നേട്ടത്തിലെത്തിയ താരങ്ങള്‍. 

ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകളിലെ സെഞ്ച്വറി ഉള്‍പ്പെടെ നാല് സെഞ്ച്വറികളും രണ്ട് ഇരട്ട സെഞ്ച്വറികളും അദ്ദേഹം 2021ല്‍ നേടി. ന്യൂസിലന്‍ഡ് ബൗളര്‍ കെയ്ല്‍ ജാമിസണ്‍, ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെ, ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരായിരുന്നു അവാര്‍ഡിനായുള്ള മറ്റു നോമിനികള്‍. ഇവരെ പിന്തള്ളിയാണ് ഇംഗ്ലീഷ് നായകന്റെ നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT