ക്രിസ് ജോർദാൻ/ ഫയൽ 
Sports

ജോഫ്ര ആര്‍ച്ചര്‍ പുറത്ത്; ക്രിസ് ജോര്‍ദാന്‍ മുംബൈ ഇന്ത്യന്‍സില്‍

ആര്‍ച്ചറിന് പകരം ഈ സീസണില്‍ ഇംഗ്ലണ്ട് പേസര്‍ ക്രിസ് ജോര്‍ദാന്‍ ടീമിനൊപ്പം ചേരുമെന്ന് മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായി ഇംഗ്ലണ്ട് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമിന് പുറത്ത്. ആര്‍ച്ചറിന് ഐപിഎല്ലിലെ ഈ സീസണ്‍ നഷ്ടമാകും. പരിക്ക് ഭേദമാകാത്തതാണ് ആര്‍ച്ചറിന് വിനയായത്. 

ആര്‍ച്ചറിന് പകരം ഈ സീസണില്‍ ഇംഗ്ലണ്ട് പേസര്‍ ക്രിസ് ജോര്‍ദാന്‍ ടീമിനൊപ്പം ചേരുമെന്ന് മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ അറിയിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ജീവന്മരണ പോരാട്ടത്തിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാണ് ആര്‍ച്ചറിന്റെ അഭാവം. 

പരിക്കില്‍ നിന്നും മുക്തനായി വരുന്ന ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ആര്‍ച്ചര്‍ അഞ്ചു കളികളാണ് കളിച്ചത്. രണ്ടു വിക്കറ്റും നേടി. രണ്ടുകോടി അടിസ്ഥാന വിലയിട്ടിരുന്ന ക്രിസ് ജോര്‍ദാനെ ഡിസംബറില്‍ നടന്ന ലേലത്തില്‍ ഒരു ടീമുകളും എടുത്തിരുന്നില്ല. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി മുമ്പ് 34 കാരനായ ക്രിസ് ജോര്‍ദാന്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി 87 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 96 വിക്കറ്റുകളും ക്രിസ് ജോര്‍ദാന്‍ നേടിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി