ചിത്രം: ട്വിറ്റര്‍ 
Sports

'ബാസ്‌ബോളി'ന് ഉത്തരമുണ്ടോ ഓസീസിന്റെ പക്കല്‍? ക്രിക്കറ്റിന് ആഷസ് ആവേശം

പുതിയ പരിശീലകന്‍ ബ്രെണ്ടന്‍ മക്കെല്ലത്തിനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും കീഴില്‍ ഇംഗ്ലണ്ട് അടിമുടി മാറിയാണ് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 18 മാസങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയന്‍ മണ്ണിലേറ്റ അപമാനത്തിന് ഇംഗ്ലണ്ടിന് കണക്കു തീര്‍ക്കേണ്ടതുണ്ട്. മറുഭാഗത്ത് ഇന്ത്യയെ വീഴ്ത്തി ടെസ്റ്റ് ലോക ചാമ്പ്യന്‍മാരായി നില്‍ക്കുന്ന ഓസ്‌ട്രേലിയ. ക്രിക്കറ്റ് ചരിത്രത്തിലെ ക്ലാസിക്ക് ടെസ്റ്റ് പരമ്പരയായ ആഷസ് പോരാട്ടത്തിന് ഇന്നു തുടക്കം. ബിര്‍മിങ്ഹാമിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം. 

പുതിയ പരിശീലകന്‍ ബ്രെണ്ടന്‍ മക്കെല്ലത്തിനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനും കീഴില്‍ ഇംഗ്ലണ്ട് അടിമുടി മാറിയാണ് എത്തുന്നത്. 18 മാസം മുന്‍പ് കണ്ട ഇംഗ്ലീഷ് പടയെയല്ല നേരിടേണ്ടതെന്ന് ഓസ്‌ട്രേലിയക്ക് തന്നെ നല്ല ബോധ്യമുണ്ട്. 

മക്കെല്ലം പരീക്ഷിച്ച് വിജയിച്ച ബാസ്‌ബോളിനെ ഓസീസ് എങ്ങനെ പൊളിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. മക്കെല്ലത്തിന്റെ കീഴില്‍ ഇംഗ്ലണ്ട് സമീപ കാലത്ത് ടെസ്റ്റില്‍ മികച്ച വിജയമാണ് സ്വന്തമാക്കിുയത്. ഒറ്റ വര്‍ഷത്തിനിടെ കളിച്ച 11 ടെസ്റ്റുകളില്‍ അവരുടെ വിജയ ശതമാനം 82 ആണ്. ഈ ഘട്ടത്തില്‍ ഓസ്‌ട്രേലിയയുടെ വിജയ ശതമാനം 58 ശതമാനമാണ്. 

ഇംഗ്ലീഷ് മണ്ണില്‍ ആഷസ് വിജയിക്കുക എന്ന വലിയ ലക്ഷ്യമാണ് പാറ്റ് കമ്മിന്‍സും സംഘവും മുന്നില്‍ കാണുന്നത്. 2001ന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ അവര്‍ക്ക് പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു വിരാമമിടാനുള്ള ശ്രമവും ഓസീസ് നടത്തും. 

ഇംഗ്ലണ്ട് ഇന്നലെ തന്നെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. മൊയീന്‍ അലിയുടെ തിരിച്ചുവരവാണ് ശ്രദ്ധേയം. താരം ടെസ്റ്റില്‍ നിന്നു വിരമിച്ചിരുന്നു. എന്നാല്‍ തീരുമാനം പിന്‍വലിച്ച് ടീമില്‍ തിരിച്ചെത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് താരം തിരിച്ചെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT