ഫര്‍ഹാന്‍ അഹമദ് (England spinner) x
Sports

പ്രായം 17, ടി20യില്‍ ഹാട്രിക്ക് വിക്കറ്റുമായി ഫര്‍ഹാന്‍ അഹമദ്; റെക്കോര്‍ഡില്‍ രണ്ടാമന്‍ (വിഡിയോ)

ഇംഗ്ലണ്ട് താരം രഹാന്‍ അഹമദിന്റെ സഹോദരനായ ഫര്‍ഹാന്‍ ടി20 ബ്ലാസ്റ്റിലാണ് നേട്ടം സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ടി20 ക്രിക്കറ്റില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തി 17കാരന്‍ സ്പിന്നര്‍. ഇംഗ്ലണ്ട് താരവും സ്പിന്നറുമായ രഹാന്‍ അഹമദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ അഹമദാണ് ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ മത്സരത്തില്‍ വീഴ്ത്തിയത്. ടി20 ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ താരം രണ്ടാം സ്ഥാനത്തുമെത്തി. ഹാട്രിക്ക് വിക്കറ്റുകള്‍ സ്വന്തമാക്കുമ്പോള്‍ 17 വയസും 147 ദിവസവുമാണ് ഫര്‍ഹാന്റെ പ്രായം.

ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റിലാണ് താരത്തിന്റെ മികവുറ്റ ബൗളിങ്. നോട്ടിങ്ഹാംഷെയറിനായാണ് ഫര്‍ഹാന്‍ പന്തെറിഞ്ഞത്. ലങ്കാഷെയറിന്റെ മൂന്ന് താരങ്ങളെയാണ് ഫര്‍ഹാന്‍ തുടരെ മടക്കിയത്. മത്സരത്തില്‍ ആകെ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി താരം 5 വിക്കറ്റുകള്‍ സ്വന്തമാക്കി.

ഫര്‍ഹാന്റെ മികവില്‍ ലങ്കാഷെയറിനെ 126 റണ്‍സില്‍ ഓള്‍ ഔട്ടാക്കാനും നോട്ടിങ്ഹാംഷെയറിനു സാധിച്ചു. മത്സരത്തില്‍ അവര്‍ 4 വിക്കറ്റ് വിജയവും സ്വന്തമാക്കി.

ലങ്കാഷെയറിന്റെ അവസാന മൂന്ന് ബാറ്റര്‍മാരായ ലുക് വൂഡ്, ടോം അസ്പിന്‍വാള്‍, മിച്ചല്‍ സ്റ്റാന്‍ലി എന്നിവരെയാണ് താരം 20 ഓവറിലെ 4, 5, 6 പന്തുകളില്‍ പുറത്താക്കിയത്. നേരത്തെ ക്രിസ് ഗ്രീന്‍, കീറ്റന്‍ ജന്നിങ്‌സ് എന്നിവരുടെ വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

England spinner: Farhan Ahmed took a hat-trick and a five-wicket haul in Nottinghamshire's win over Lancashire in the T20 Blast match on Friday at Trent Bridge in Nottingham.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT