ഫോട്ടോ: ട്വിറ്റർ 
Sports

അണ്ടര്‍ 19 ലോകകപ്പ്; തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യയുടെ രവി കുമാര്‍; രണ്ട് വിക്കറ്റുകള്‍ നഷ്ടം

അണ്ടര്‍ 19 ലോകകപ്പ്; തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യയുടെ രവി കുമാര്‍; രണ്ട് വിക്കറ്റുകള്‍ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഓപ്പണര്‍ ജേക്കബ് ബെഥേലിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. പിന്നാലെ വണ്ടൗണായി ക്രീസിലെത്തിയ ടോം പ്രിസ്റ്റിനെ സംപൂജ്യനായി മടക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. 

ജേക്കബ് ബെഥേല്‍ രണ്ട് റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ഇംഗ്ലീഷ് ഓപ്പണറെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ തന്റെ അടുത്ത ഓവറില്‍ ടോം പ്രിസ്റ്റിനെയും താരം മടക്കി. പ്രിസ്റ്റിനെ രവി കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കി.

നിലവില്‍ ഇംഗ്ലണ്ട് രണ്ട്  വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സുമായി ഓപ്പണര്‍ ജോര്‍ജ് തോമസും ഒരു റണ്ണുമായി ക്യാപ്റ്റന്‍ ജെയിംസ് റ്യുയുമാണ് ക്രീസില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !