ഫോട്ടോ: ട്വിറ്റർ 
Sports

സമനില പൊരുതി നേടി ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയുടെ ജയം അകന്നത് ഒരു വിക്കറ്റിന് 

ആഷസിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ സമനില പൊരുതി നേടി ഇംഗ്ലണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ആഷസിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ സമനില പൊരുതി നേടി ഇംഗ്ലണ്ട്. ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ഓസ്‌ട്രേലിയക്ക് ജയം പിടിക്കാമായിരുന്നു. എന്നാല്‍ സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും പിടിച്ചു നിന്നു. 

270-9 എന്ന നിലയിലാണ് ഇംഗ്ലണ്ട് സമനില പിടിച്ചത്. ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ആന്‍ഡേഴ്‌സന്‍ എന്നിവരാണ് അവസാന 10 ഓവര്‍ നേരിട്ടത്. കമിന്‍സ്, സ്‌കോട്ട് ബോളന്‍ഡ് എന്നീ ഓസീസ് പേസര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദം ഇംഗ്ലണ്ടിന്റെ വാലറ്റം മറികടന്നു. 

അവസാന ദിവസത്തിലെ അവസാന മണിക്കൂറിലേക്ക് കടന്നപ്പോള്‍ ബട്ട്‌ലറേയും വുഡിനേയും മടക്കി ഓസീസ് ക്യാപ്റ്റന്‍ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ബെയര്‍‌സ്റ്റോയെ മടക്കി ബോളന്‍ഡും എത്തി. എന്നാല്‍ ബ്രോഡും ലീച്ചും പൊരുതാന്‍ ആരംഭിച്ചു. 

ഫീല്‍ഡര്‍മാരെയെല്ലാം ക്രീസിനടുത്ത് ക്യാച്ചിങ് പൊസിഷനില്‍ നിര്‍ത്തി ഓസ്‌ട്രേലിയ സമ്മര്‍ദം ചെലുത്തി. ലിയോണും സ്റ്റീവ് സ്മിത്തുമാണ് അവസാന മൂന്ന് ഓവര്‍ എറിഞ്ഞത്. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയാണ് കളിയിലെ താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT