ഒരു തലമുറയെ ഉണര്‍ത്തും, സ്മിത്തിന്റേയും വാര്‍ണറിന്റേയും കളിയൊന്നും അവര്‍ കണ്ടിട്ടില്ല: ഉസ്മാന്‍ ഖവാജ

ഓസ്‌ട്രേലിയയില്‍ പാകിസ്ഥാന്‍ പര്യടനം നടത്തിയാല്‍ ഒരു തലമുറയെ ഉണര്‍ത്താന്‍ കഴിയുമെന്ന് ഓസീസ് താരം ഉസ്മാന്‍ ഖവാജ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പാകിസ്ഥാന്‍ പര്യടനം നടത്തിയാല്‍ ഒരു തലമുറയെ ഉണര്‍ത്താന്‍ കഴിയുമെന്ന് ഓസീസ് താരം ഉസ്മാന്‍ ഖവാജ. സിഡ്‌നി ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഖവാജയുടെ വാക്കുകള്‍. 

ഒരു ഇത്തിരി അവര്‍ക്കായി ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് കഴിയുന്ന സമയമാണ്. ഞാന്‍ സഹതാരങ്ങളോട് പറഞ്ഞു, നിങ്ങളുടെ കളി നേരില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു തലമുറയിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് പ്രചോദനം നല്‍കാന്‍ നിങ്ങള്‍ക്കാവും. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ അവര്‍ കണ്ടിട്ടില്ല. ടിവിയിലാണ് കണ്ടിരിക്കുന്നത്. അവിടേക്ക് പോകുന്നതിലൂടെ തന്നെ നിങ്ങള്‍ ഒരു തലമുറയ്ക്ക് പ്രചോദനമായി മാറും, ഉസ്മാന്‍ ഖവാജ പറഞ്ഞു. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പോകുമ്പോള്‍ എല്ലായ്‌പ്പോഴും പിന്തുണ 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പോകുമ്പോള്‍ എല്ലായ്‌പ്പോഴും എനിക്ക് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ഇന്ത്യ, പ്രത്യേകിച്ച് ഞാന്‍ ജനിച്ച പാകിസ്ഥാന്‍. പിഎസ്എല്ലിനായി ഞാന്‍ അവിടെ പോകുമ്പോഴും മികച്ച അനുഭവമാണ്. അവിടേക്ക് പോകാനും കളിക്കാനും ഞാന്‍ ആഗ്രഹിക്കുന്നതായും ഖവാജ പറഞ്ഞു. 

എനിക്ക് വേണ്ടിയല്ല, പാകിസ്ഥാന്‍ ക്രിക്കറ്റിനും അവിടെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഓസ്‌ട്രേലിയക്ക് അവിടേക്ക് പോകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഖവാജ പറഞ്ഞു. മാര്‍ച്ചിലാണ് ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനം. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും ഒരു ടി20യും പാകിസ്ഥാനില്‍ ഓസ്‌ട്രേലിയ കളിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com