ജയ്സ്വാൾ- ഡക്കറ്റ് വാക്പോര് (England vs India) 
Sports

'റിവേഴ്സ് സ്വീപ് കളിക്ക് കാണട്ടെ'; ഡക്കറ്റിനെ 'തോണ്ടി' ജയ്സ്വാൾ, ​പ്രോത്സാഹിപ്പിച്ച് ​ഗില്ലും (വിഡിയോ)

ഇന്ത്യ- ഇം​ഗ്ലണ്ട് താരങ്ങളുടെ വാക്പോര് തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇന്ത്യ- ഇം​ഗ്ലണ്ട് താരങ്ങൾ തമ്മിൽ പരസ്പരം വാക്കുകൾ കൊണ്ടുള്ള ഏറ്റുമുട്ടൽ ടെസ്റ്റ് പരമ്പരയിലുടനീളമുണ്ടായിരുന്നു. നാലാം ​ദിനത്തിൽ ഇം​ഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റിനെ റിവേഴ്സ് സ്വീപ് കളിക്കാൻ പ്രേരിപ്പിക്കുന്ന യശസ്വി ജയ്സ്വാളും ആ പട്ടികയിലെത്തി. ജയ്സ്വാൾ ഡക്കറ്റിനോടു ഇക്കാര്യം പറയുമ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു.

ഡക്കറ്റ് തിരിച്ചു മറുപടി പറയുന്നുണ്ട്. ഇവരുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. ഇന്ത്യൻ ബൗളർമാരെ ഡക്കറ്റ് കരുതലോടെ നേരിടുന്നതിനിടെയാണ് ജയ്സ്വാളിന്റെ കളിയാക്കൽ.

'കാണട്ടെ നിങ്ങളുടെ കുറച്ചു ഷോട്ടുകൾ. എനിക്ക് നല്ല ആ​ഗ്രഹമുണ്ട് അതൊക്കെ കാണാൻ. ഇതല്ല ശരിക്കും നിങ്ങളുടെ കളി. സ്വീപും റിവേഴ്സ് സ്വീപുമൊക്കെ കളിച്ചു നോക്കു'- എന്നായിരുന്നു ഇന്ത്യൻ ഓപ്പണർ പറഞ്ഞ്.

'നീ പറയുന്നതു ഞാനെന്തിനു കേൾക്കണം'- എന്നായിരുന്നു ഡക്കറ്റിന്റെ മറുപടി.

മത്സരത്തിൽ ഇം​ഗ്ലണ്ടിനായി ഡക്കറ്റ് അർധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. താരം 83 പന്തിൽ 54 റൺസെടുത്തു. 374 റൺസാണ് ഇന്ത്യ ഇം​ഗ്ലണ്ടിനു മുന്നിൽ ലക്ഷ്യം വച്ചത്. 35 റൺസ് കൂടി വേണം ആതിഥേയർക്ക് ജയിക്കാൻ. 4 വിക്കറ്റുകൾ അതിനു മുൻപ് വീഴ്ത്തിയാൽ ഇന്ത്യക്കും ജയിക്കാം.

England vs India, Yashasvi Jaiswal, Ben Duckett, Team India: Tensions flared at The Oval as India pressed for a series-levelling victory, with Jaiswal and Duckett exchanging words on the field.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT