Mohammed Siraj, Ravindra Jadeja (England vs India) x
Sports

സാധ്യമായതൊക്കെ ചെയ്തു, ഒറ്റ നിമിഷം... എല്ലാം തകര്‍ന്നു! കരച്ചിലടക്കാൻ കഴിയാതെ മുഹമ്മദ് സിറാജ് (വിഡിയോ)

ജഡേജയ്ക്ക് കൂട്ടായി നിന്നു താരം പ്രതിരോധിച്ചത് വിലപ്പെട്ട 30 പന്തുകള്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഐതിഹാസിക വിജയത്തിന്റെ വക്കില്‍ ഇന്ത്യ വീണപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയാതെ മുഹമ്മദ് സിറാജ്. തോല്‍വി ഉള്‍ക്കൊള്ളാനാകാതെ താരത്തിനു കരച്ചില്‍ വന്നു. ഇംഗ്ലണ്ട് താരങ്ങള്‍ സിറാജിനെ ആശ്വിസിപ്പിക്കുന്നതും ഗ്രൗണ്ടില്‍ കണ്ടു.

ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ സിറാജ് ഒരല്‍പ്പനേരം പ്രതികരിക്കാന്‍ താമസിച്ചതാണ് വിക്കറ്റ് നഷ്ടത്തില്‍ കലാശിച്ചത്. രവീന്ദ്ര ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി സിറാജ് 30 പന്തുകള്‍ ചെറുത്തു നില്‍ക്കവേയാണ് അപ്രതീക്ഷിത ഔട്ടും ഇന്ത്യയുടെ പരാജയവും സംഭവിച്ചത്.

ഷൊയ്ബ് ബഷീര്‍ എറിഞ്ഞ പന്ത് സിറാജ് പ്രതിരോധിയ്ക്കുന്നുണ്ട്. ക്രീസില്‍ തട്ടിയിട്ട പന്ത് പക്ഷേ ഉരുണ്ട് സ്റ്റംപില്‍ കൊണ്ട് ഒരു ബെയ്ല്‍ ഇളകി വീണാണ് താരം പുറത്തായത്. സ്റ്റംപിലെത്തും മുന്‍പ് പന്ത് കാലുകൊണ്ടു തട്ടിക്കളയാനുള്ള സമയമുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് എന്തെന്നു വ്യക്തമാകാതെ സമ്മര്‍ദ്ദത്തില്‍ സിറാജ് നിന്നു പോയതാണ് വിനയായത്. അപ്പോഴേക്കും ബെയ്ല്‍ താഴെ വീഴുകയും ഇംഗ്ലണ്ട് താരങ്ങള്‍ വിജയാഘോഷം തുടങ്ങുകയും ചെയ്തിരുന്നു.

താരം ക്രീസില്‍ വിഷമിച്ച് ഇരുന്നു പോയിരുന്നു. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അടക്കമുള്ളവര്‍ സിറാജിനെ ആശ്വസിപ്പിക്കുകയും ചെയ്തു.

22 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 181 പന്തുകള്‍ നേരിട്ട് 61 റണ്‍സുമായി ഒരറ്റത്ത് രവീന്ദ്ര ജഡേജ പൊരുതി നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തില്‍ ജയം പ്രതീക്ഷിച്ചു നീങ്ങുന്നതിനിടെയാണ് സിറാജിന്റെ വീഴ്ച്ച.

England vs India, Mohammed Siraj, Ravindra Jadeja: England players came in to console Mohammed Siraj after the pacer was the last man to be dismissed in the Lord's Test. Siraj's wicket helped England win the match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT