കെഎൽ രാഹുലിന്റെ ബാറ്റിങ് (England vs India) X
Sports

കരുതലോടെ തുടക്കം; നിലയുറപ്പിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കവുമായി ഇന്ത്യ. ആദ്യ സെഷനില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 91 റണ്‍സെന്ന നിലയില്‍.

41 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 42 റണ്‍സുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐപിഎല്ലില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ സായ് സുദര്‍ശന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ മലയാളി താരം കരുണ്‍ നായരും പ്ലെയിങ് ഇലവനിലുണ്ട്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അരങ്ങേറുന്നത്. വിജയികള്‍ക്കു ആന്‍ഡേഴ്സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫി സമ്മാനിക്കും.

ഇന്ത്യ പ്ലെയിങ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രയ്ഡന്‍ കര്‍സ്, ജോഷ് ടോംഗ്, ഷോയ്ബ് ബഷീര്‍.

Indian openers Yashasvi Jaiswal and KL Rahul are off to a great start in Leeds after England won the toss and opted to bowl.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

SCROLL FOR NEXT