വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

12ല്‍ പത്ത് വട്ടവും ടോസ് ഇംഗ്ലണ്ടിന്, തുടരെ ആറ് തവണ; ഇത് തന്റെ നിയന്ത്രണത്തിലല്ലെന്ന് കോഹ്‌ലി

ടോസില്‍ കോഹ് ലിക്കുള്ള നിര്‍ഭാഗ്യം ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തിലുടനീളം വേട്ടയാടി

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ മൂന്നിലും ടോസ് ഭാഗ്യം തേടിയെത്തിയത് ഇംഗ്ലണ്ടിനെ. ടോസില്‍ കോഹ് ലിക്കുള്ള നിര്‍ഭാഗ്യം ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തിലുടനീളം വേട്ടയാടി. ടോസ് ഭാഗ്യം തുണയ്ക്കാതിരുന്നിട്ടും ടെസ്റ്റ്, ടി20 പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കി എന്നതാണ് ഇവിടുത്തെ ഹൈലൈറ്റ്. 

ടെസ്റ്റും ടി20യും ഏകദിനവും ഉള്‍പ്പെടെ 12 മത്സരങ്ങളാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ടായത്. അതില്‍ 10 വട്ടവും ടോസ് ഭാഗ്യം തുണച്ചത് ഇംഗ്ലണ്ടിനെ. രണ്ട് വട്ടം മാത്രമാണ് ഇന്ത്യക്ക് ടോസ് ലഭിച്ചത്. ഒടുവില്‍ ഇന്ത്യക്ക് ടോസ് ലഭിച്ചത് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍. തുടരെ ആറ് ടോസുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. 

മൂന്നാം ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ടപ്പോള്‍ ഇതെന്റെ നിയന്ത്രണത്തിലല്ലെന്നാണ് കോഹ്‌ലി പ്രതികരിച്ചത്. ടോസ് ഭാഗ്യം തുണയ്ക്കുന്ന ഇംഗ്ലണ്ടിനെ ട്രോളി വസീം ജാഫറുമെത്തി. ആദ്യം കൊയിന്‍ മോര്‍ഗനായിരുന്നു, ഇപ്പോള്‍ ടോസ് ബട്ട്‌ലറും, വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

SCROLL FOR NEXT