ഫോട്ടോ: ട്വിറ്റർ 
Sports

ആഷസ് മുന്നൊരുക്കം; അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇംഗ്ലണ്ട്

വിജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 11 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആഷസ് പരമ്പരയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള അയര്‍ലന്‍ഡിനെതിരായ ഏക ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം. പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത്. രണ്ട് ദിവസങ്ങള്‍ കൂടി ശേഷിക്കെയാണ് ഇംഗ്ലീഷ് ജയം. 

വിജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 11 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഓപ്പണര്‍ സാക് ക്രൗളി നാല് പന്തില്‍ ലക്ഷ്യം കണ്ടു. മൂന്ന് ഫോറുകള്‍ അടിച്ച് ക്രൗളി 12 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു. കളി അവസാനിക്കുമ്പോള്‍ മറുഭാഗത്ത് ഒരു പന്തു പോലും നേരിടാതെ ബെന്‍ ഡുക്കറ്റ് നിന്നു. 

ഒന്നാം ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് വെറും 172 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. 362 റണ്‍സാണ് അവര്‍ നേടിയത്. 

വാലറ്റത്ത് ധീരതയോടെ പൊരുതിയ ആന്‍ഡി മക്ക്ബ്രിന്‍ (പുറത്താകാതെ 86 റണ്‍സ്), മാര്‍ക് അഡയര്‍ (88) എന്നിവരുടെ മികവാണ് അയര്‍ലന്‍ഡിന് ഇന്നിങ്‌സ് തോല്‍വിയുടെ ഭാരം ഒഴിവാക്കാന്‍ സഹായിച്ചത്. ഹാരി ടെക്റ്ററും അര്‍ധ സെഞ്ച്വറി നേടി. താരം 51 റണ്‍സെടുത്തു. ലോര്‍ക്കന്‍ ടക്കറും (44) ടീമിന് കാര്യമായ സംഭാവന നല്‍കി. 

ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ജാഷ് ടോംഗ് അഞ്ച് വിക്കറ്റുകള്‍ നേടി. ബ്രോഡ് ഒരു വിക്കറ്റെടുത്തു. 

നേരത്തെ ഒലി പോപ്പിന്റെ കന്നി ഇരട്ട സെഞ്ച്വറിയും ബെന്‍ ഡുക്കറ്റിന്റെ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പോപ്പ് 205 റണ്‍സെടുത്തു. ഡുക്കറ്റ് 182 റണ്‍സും കണ്ടെത്തി. സാക്ക് ക്രൗളി, ജോ റൂട്ട് എന്നിവര്‍ 56 റണ്‍സ് വീതവും എടുത്ത് ടീമിന്റെ കൂറ്റന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT