ബ്രൂണോ ഫെര്‍ണാണ്ടസിനൊപ്പം ഗോളാഘോഷിക്കുന്ന ഹോജ്‍ലുണ്ട് എക്സ്
Sports

ഒരു ഗോള്‍ വഴങ്ങി; തിരിച്ചടിച്ച് ജയിച്ചു കയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്‍, ലെസ്റ്റര്‍ സിറ്റി, ബ്രൈറ്റന്‍ ടീമുകള്‍ക്കും വിജയം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ഹോട്‌സ്പര്‍, ആസ്റ്റന്‍ വില്ല ടീമുകള്‍. എവര്‍ട്ടന്‍, ബ്രൈറ്റന്‍ ടീമുകളും ജയിച്ചു കയറി.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബ്രെന്‍ഡ്‌ഫോര്‍ഡിനെ 2-1നു വീഴ്ത്തിയാണ് സ്വന്തം തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ വിജയം പിടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ബ്രെന്‍ഡ്‌ഫോര്‍ഡ് മുന്നിലെത്തിയിരുന്നു.

രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റര്‍ തിരിച്ചു വന്നത്. 47ാം മിനിറ്റില്‍ അലസാന്ദ്രോ ഗെര്‍നാചോ, 62ാം മിനിറ്റില്‍ റാസ്മസ് ഹോജ്‌ലുന്‍ഡ് എന്നിവരാണ് ടീമിനു ജയം സമ്മാനിച്ച ഗോളുകള്‍ വലയിലാക്കിയത്.

ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം 4 ഗോളുകള്‍ മടക്കി ടോട്ടനം സ്വന്തം തട്ടകത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ തകര്‍ത്തു. 18ാം മിനിറ്റില്‍ വെസ്റ്റ് ഹാം മുന്നിലെത്തി. 36ാം മിനിറ്റില്‍ കുലുസേവ്‌സ്‌കി, 52ല്‍ ബിസ്സൗമ, 55ല്‍ അരിയോളയുടെ സെല്‍ഫ് ഗോള്‍, 60ാം മിനിറ്റില്‍ സന്‍ ഹ്യുങ് മിന്‍ നാലാം ഗോളും നേടി ജയമുറപ്പിച്ചു.

ബ്രൈറ്റന്‍ 1-0ത്തിനു ന്യൂകാസില്‍ യുനൈറ്റഡിനെ വീഴ്ത്തി. എവര്‍ട്ടന്‍ ഇപ്‌സ്‌വിച് ടൗണിനെ 2-0ത്തിനു പരാജയപ്പെടുത്തി. ലെയ്സ്റ്റര്‍ സിറ്റി 3-2നു സതാംപ്ടനെ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്