ചിത്രം: ഫെയ്‌സ്‌ബുക്ക് 
Sports

'ലോകകപ്പില്‍, നമ്മുടെ താരങ്ങളുടെ നെഞ്ചില്‍ 'ഭാരത്' എന്നായിരിക്കണം'- രാജ്യത്തിന്റെ പേര് മാറ്റത്തെ അനുകൂലിച്ച് സെവാഗ്

രാജ്യത്തിന്റെ യഥാര്‍ഥ പേര് തിരികെ സ്ഥാപിക്കണമെന്നു അദ്ദേഹം എക്‌സില്‍ (ട്വിറ്റര്‍) പങ്കിട്ട പോസ്റ്റിലൂടെ വ്യക്തമാക്കി. താന്‍ ഇക്കാര്യം മുന്‍പും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി 'ഭാരത്' എന്നാക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പേര് മാറ്റത്തെ അനുകൂലിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ ബാറ്ററുമായ വീരേന്ദര്‍ സെവാഗ്. ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്സില്‍ (ട്വിറ്റര്‍) കുറിച്ചതോടെയാണ് ക്ഷണക്കത്ത് ചര്‍ച്ചയായത്. പിന്നാലെയാണ് സെവാഗിന്റെ ട്വീറ്റ്.

രാജ്യത്തിന്റെ യഥാര്‍ഥ പേര് തിരികെ സ്ഥാപിക്കണമെന്നു അദ്ദേഹം എക്‌സില്‍ (ട്വിറ്റര്‍) പങ്കിട്ട പോസ്റ്റിലൂടെ വ്യക്തമാക്കി. താന്‍ ഇക്കാര്യം മുന്‍പും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ജേഴ്‌സിയില്‍ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നായിരിക്കണമെന്നു താരം ബിസിസിഐ, സെക്രട്ടറി ജയ് ഷാ എന്നിവരോട് അഭ്യര്‍ഥിച്ചു. 

'രാജ്യത്തിന്റെ പേര് നമ്മുടെ ഉള്ളില്‍ അഭിമാനമായി നിറയേണ്ട ഒന്നായിരിക്കണം. നമ്മള്‍ ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ്. നമ്മുടെ രാജ്യത്തിന്റെ പേര് ഭാരത് എന്നത് ഔദ്യോഗികമാകണമെന്നു ഞാന്‍ ഏറെ നാളായി അഭ്യര്‍ഥിക്കുന്ന കാര്യമാണ്. ഈ ലോകകപ്പില്‍ നമ്മുടെ താരങ്ങളുടെ നെഞ്ചില്‍ ഭാരത് എന്നു എഴുതിയിട്ടുണ്ടെന്നു ഉറപ്പാക്കണമെന്നു ഞാന്‍ ബിസിസിഐ, ജയ് ഷാ എന്നിവരോട് അഭ്യര്‍ഥിക്കുന്നു'- സെവാഗ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം