ഡെക്ലൻ റൈസിന്റെ ​ഗോൾ ആഘോഷം/ ട്വിറ്റർ 
Sports

ഇഞ്ച്വറി ടൈമില്‍ രണ്ടടി! എമിറേറ്റ്‌സില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്ത് പീരങ്കിപ്പട 

ഇഞ്ച്വറി ടൈമില്‍, ഈ സീസണില്‍ ടീമിലെത്തിയ ഡെക്ലന്‍ റൈസും ഗബ്രിയേല്‍ ജീസസുമാണ് ആഴ്‌സണലിനു വിജയ ഗോളുകള്‍ സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ആഴ്‌സണല്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്‍ ഗണ്ണേഴ്‌സ് വിജയം പിടിച്ചത്. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നാടകീയ വിജയമാണ് പീരങ്കിപ്പട സ്വന്തമാക്കിയത്. 

90 മിനിറ്റ് വരെ മത്സരം 1-1നു സമനിലയിലായിരുന്നു. ഇഞ്ച്വറി ടൈമില്‍ രണ്ട് ഗോളുകള്‍ കൂടി മടക്കി അവര്‍ മാഞ്ചസ്റ്ററിനെ ഞെട്ടിക്കുകയായിരുന്നു. ഇഞ്ച്വറി ടൈമില്‍, ഈ സീസണില്‍ ടീമിലെത്തിയ ഡെക്ലന്‍ റൈസും ഗബ്രിയേല്‍ ജീസസുമാണ് ആഴ്‌സണലിനു വിജയ ഗോളുകള്‍ സമ്മാനിച്ചത്.

നാല് കളികളില്‍ ആഴ്‌സണലിന്റെ മൂന്നാം ജയമാണിത്. പത്ത് പോയിന്റുമായി അവര്‍ അഞ്ചാമത്. നാല് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ നേരിടുന്ന രണ്ടാം തോല്‍വിയായും മത്സരം മാറി. ആറ് പോയിന്റുമായി അവര്‍ 11ാം സ്ഥാനത്ത്.

27ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ മാഞ്ചസ്റ്ററാണ് ലീഡെടുത്തത്. ക്രിസ്റ്റിയന്‍ എറിക്‌സന്റെ ത്രൂ പാസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിലൂടെ സമനില പിടിച്ചു. മാര്‍ട്ടിനെല്ലിയാണ് ഗോളിനു വഴിയൊരുക്കിയത്. എന്നാല്‍ പിന്നീട് 90 മിനിറ്റ് വരെ ഗോള്‍ വന്നില്ല. 

കളി ഇഞ്ച്വറി ടൈമിലേക്ക് കടന്ന് ആറാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നു വന്ന പന്ത് വലയിലിട്ടാണ് റൈസ് യുനൈറ്റഡിനെ ഞെട്ടിച്ചത്. താരത്തിന്റെ ആദ്യ അഴ്‌സണല്‍ ഗോള്‍. ഈ ഗോളില്‍ തളര്‍ന്ന ചുവന്ന ചെകുത്താന്‍മാര്‍ക്ക് ജീസസിന്റെ രണ്ടാം അടിയും. ഇഞ്ച്വറി ടൈമിന്റെ 11ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ആസ്റ്റന്‍ വില്ലയെ പരാജയപ്പെടുത്തി. ഡൊമിനിക് സബോസ്‌ലായ്, മുഹമ്മദ് സല എന്നിവരും മാറ്റി കാഷിന്റെ ഓള്‍ ഗോളുമാണ് കളി ലിവര്‍പൂളിനു അനുകൂലമാക്കിയത്. നാല് കളിയില്‍ മൂന്നാം ജയം സ്വന്തമാക്കി അവര്‍ പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT