ഗോള്‍ നേട്ടമാഘോഷിക്കുന്ന ഡീഗോ ജോട്ട എക്സ്
Sports

ജോട്ടയുടെ ഗോള്‍; കുതിപ്പ് തുടരുന്നു, 'പാലസും പൊളിച്ച്' ലിവര്‍പൂള്‍...

ക്രിസ്റ്റല്‍ പാലസിനെ ഒറ്റ ഗോളില്‍ വീഴ്ത്തി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മുന്നോട്ട്. ഏഴ് മത്സരങ്ങളില്‍ ആറാം ജയം സ്വന്തമാക്കി അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് നടന്ന പോരാട്ടത്തില്‍ ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ വിജയിച്ചത്.

കടുത്ത ആക്രമണമാണ് തുടക്കം മുതല്‍ അവര്‍ നടത്തിയത്. 9ാം മിനിറ്റില്‍ ഡീഗോ ജോട്ടയുടെ ഗോളാണ് ലിവര്‍പൂളിനു ജയമൊരുക്കിയത്. കോഡി ഗാക്‌പോ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നാണ് ജോട്ട വല ചലിപ്പിച്ചത്.

എന്നാല്‍ പിന്നീട് ലിവര്‍പൂളിനെ ഗോളടിക്കാന്‍ സമ്മതിക്കാതെ ക്രിസ്റ്റല്‍ പാലസ് പൂട്ടി. അവരും മറുഭാഗത്ത് തുടരെ ആക്രമണം നടത്തിയിരുന്നു. പക്ഷേ ലക്ഷ്യം അകന്നു തന്നെ നിന്നു.

7 കളികളില്‍ നിന്നു 18 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 7 മത്സരങ്ങളില്‍ നിന്നു പാലസിനു ഒരു ജയവും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാല് തോല്‍വിയും മൂന്ന് സമനിലയുമാണ് അവര്‍ക്ക്. ടീം നിലവില്‍ 18ാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി