ഫോട്ടോ: ട്വിറ്റർ 
Sports

പത്താം മിനിറ്റിൽ ബെൽജിയം താരങ്ങൾ കളി നിർത്തും! പന്ത് പുറത്തേക്ക് അടിക്കും

പത്താം മിനിറ്റിൽ ബെൽജിയം താരങ്ങൾ കളി നിർത്തും! പന്ത് പുറത്തേക്ക് അടിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കോപ്പൻഹേ​ഗൻ: യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ ആദ്യ മത്സരത്തിനിടെയാണ് ഡെൻമാർക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ ഹൃദയാഘാതത്തെ തുടർന്ന് മത്സരത്തിനിടെ ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. സഹ താരങ്ങളുടേയും റഫറിയുടേയും സമയോചിതമായ ഇടപെടലിനെ തുടർന്ന് താരം അപകടന നില തരണം ചെയ്തു. നിലവിൽ ആശുപത്രിയിൽ കഴിയുന്ന എറിക്സൻ സുഖം പ്രാപിച്ചു വരുന്നു. 

എറിക്‌സൻ ഇല്ലാതെ ഡെൻമാർക്ക് യൂറോ കപ്പിലെ രണ്ടാമത്തെ മത്സരത്തിന് ഇന്ന് ഇറങ്ങുകയാണ്. ലോക ഒന്നാം നമ്പർ ടീം ബെൽജിയമാണ് എതിരാളി. മത്സരത്തിനിടെ എറിക്സന് ആദരമർപ്പിക്കാൻ ഒരുങ്ങുകയാണ് ബെൽജിയം. ഇരു ടീമുകൾക്കും കാഴ്ചക്കാർക്കും ആദരമർപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഭാഗമായി ബെൽജിയം ടീം മത്സരത്തിന്റെ പത്താം മിനിറ്റിൽ പന്ത് പുറത്തേയ്ക്കടിക്കും. കാരണം എറിക്‌സന്റെ ജെഴ്‌സി നമ്പർ പത്താണ്.

ഇന്റർ മിലാനിൽ എറിക്‌സന്റെ സഹതാരമായ ബെൽജിയത്തിന്റെ റൊമേലു ലുകാകുവാണ് ഇക്കാര്യം അറിയിച്ചത്. ഇരു ടീമുകളും സംയുക്തമായാണ് ആദരമർപ്പിക്കുകയെന്ന് ലുകാകു പറഞ്ഞു. റഷ്യയ്‌ക്കെതിരായ മത്സരത്തിൽ നേടിയ ഗോൾ ലുകാകു എറിക്‌സന് വേണ്ടിയാണ് ​ഗോൾ സമർപ്പിച്ചത്. മത്സരത്തിൽ ബെൽജിയം മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റഷ്യയെ തകർത്തത്. 

എറിക്‌സൻ കുഴഞ്ഞുവീണതിനെ തുടർന്ന് നിർത്തിവച്ച് മത്സരം പുനരാരംഭിച്ചപ്പോൾ ഡെൻമാർക്ക് ഫിൻലൻഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21