മത്സരം ജയിച്ച സന്തോഷം പങ്കിടുന്ന ഇറ്റലി താരങ്ങൾ IMAGE CREDIT: UEFA EURO 2024
Sports

റെക്കോര്‍ഡ് ഗോളോടെ തുടക്കത്തില്‍ ഞെട്ടിച്ചു; അല്‍ബേനിയയെ പരാജയപ്പെടുത്തി ഇറ്റലി

യൂറോ കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കളി തിരിച്ചുപിടിച്ച് വിജയം ഉറപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കളി തിരിച്ചുപിടിച്ച് വിജയം ഉറപ്പിച്ചു. അല്‍ബേനയിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്.

മത്സരം തുടങ്ങി 23-ാം സെക്കന്റില്‍ വലകുലുക്കിയാണ് നിലവിലെ ചാമ്പ്യന്മാരെ അല്‍ബേനിയ ഞെട്ടിച്ചത്. ഇറ്റലിയുടെ പിഴവില്‍നിന്ന് നെദിം ബ്ജറാമിയാണ് അല്‍ബേനിയക്കായി സ്‌കോര്‍ ചെയ്തത്. ഇറ്റാലിയന്‍ പ്രതിരോധ താരം ഫെഡെറിക്കോ ഡിമാര്‍ക്കോ തങ്ങളുടെ പെനാല്‍റ്റി ബോക്സിനുള്ളിലേക്കെറിഞ്ഞ പന്ത് തട്ടിയെടുത്ത് നെദിം പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായും ഇത് രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അല്‍ബേനിയയുടെ ആഘോഷത്തിന് പത്ത് മിനിറ്റ് ആയുസേ ഉണ്ടായിരുന്നുള്ളൂ. 11-ാം മിനിറ്റില്‍ അലസ്സാന്‍ഡ്രോ ബസ്സോണി സ്‌കോര്‍ബോര്‍ഡ് 1-1 ലെത്തിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് തട്ടി ലഭിച്ച പന്ത് ലോറെന്‍സോ പെല്ലെഗ്രിനി നീട്ടി നല്‍കുകയും വലത് മൂലയില്‍ നിന്ന് അലസ്സാന്‍ഡ്രോ ബസ്സോണി ഹെഡ്ഡറിലൂടെ അത് വലയിലെത്തിക്കുകയുമായിരുന്നു. മിനിറ്റുകള്‍ക്കകം ഇറ്റലി ലീഡ് നേടി മത്സരത്തില്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തു. നിക്കോളോ ബരെല്ലയാണ് 16-ാം മിനിറ്റില്‍ ഇറ്റലിയുടെ രണ്ടാം ഗോള്‍ സ്‌കോര്‍ ചെയത്. ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT