യെരംചുകിന്‍റെ മാസ്റ്റര്‍ ക്ലാസ് വിജയ ഗോള്‍ എക്സ്
Sports

യെരംചുകിന്റെ ബ്യൂട്ടി ​ഗോൾ! തിരിച്ചു കയറി ഉജ്ജ്വല ജയം പിടിച്ച് യുക്രൈന്‍, സ്ലോവാക്യയെ തകര്‍ത്തു

ജയം 1-2ന്, പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി യുക്രൈന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ പിന്നില്‍ നിന്നു തിരിച്ചടിച്ച് ജയം പിടിച്ച് യുക്രൈന്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുക്രൈന്‍ ജയം സ്വന്തമാക്കിയത്. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതയും യുക്രൈന്‍ സജീവമാക്കി നിര്‍ത്തി. ഒരു ഗോള്‍ നേടിയും വിജയ ഗോളിനു വഴിയൊരുക്കിയും മധ്യനിര താരം മികോല ഷപാരെങ്കോ യുക്രൈന്‍ വിജയത്തില്‍ നിര്‍ണായകമായി. വിജയ ഗോള്‍ നേടിയത് സൂപ്പര്‍ സബായി കളത്തിലെത്തിയ റോമന്‍ യെരംചുക്.

കളി തുടങ്ങി 15 മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ സ്ലോവാക്യ മുന്നിലെത്തി. ഇവാന്‍ ഷ്രാന്‍സിന്റെ ഗോളാണ് ഉക്രൈനെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു. ഇരു ഭാഗവും തുടരന്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ചു.

17ാം മിനിറ്റിലാണ് സ്ലോവാക്യയുടെ ലീഡിന്റെ പിറവി. ഒരു ത്രോയില്‍ നിന്നാണ് ഗോളിലേക്കുള്ള വഴി തുറന്നത്. അതിവേഗ ത്രോ മനോഹരമായി തടുത്ത് ഹലാസ്‌ലിന്‍, ഇടത് കോര്‍ണറിന് അരികില്‍ നിന്നു കൊടുത്ത പന്ത് യുക്രൈന്‍ ബോക്‌സിലേക്ക്. ഇതിനെ വലയിലേക്ക് വഴി തിരിക്കേണ്ട ബാധ്യത മാത്രമേ ഷ്രാന്‍സിനുണ്ടായിരുന്നുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പിന്നീട് ഇരു പക്ഷവും ആക്രമണങ്ങള്‍ തുടര്‍ന്നു. ആദ്യ പകുതിയില്‍ സ്ലോവാക്യ ഒരു ഗോളിനു മുന്നില്‍ നിന്നു.

രണ്ടാം പകുതി തുടങ്ങി 54ാം മിനിറ്റില്‍ യുക്രൈന്‍ സമനില പിടിച്ചു. മധ്യനിര താരം മികോല ഷപാരെങ്കോയാണ് ടീമിനു സമനില സമ്മാനിച്ചത്. ബോക്‌സില്‍ കൃത്യമായി നിന്ന ഷപാരെങ്കോയിലേക്ക് ബോക്‌സിന്റെ ഇടതു വക്കില്‍ നിന്നു സിന്‍ചെങ്കോ നീട്ടി നല്‍കിയ പാസിനെ താരം മനോഹരമായി വലയിലേക്ക് കയറ്റി.

കളി സമനിലയിലേക്ക് പോകുമെന്നു തോന്നിച്ചെങ്കിലും പത്ത് മിനിറ്റുകള്‍ മാത്രം കളി തീരാനിരി‍ക്കെയാണ് യുക്രൈന്‍ വിജയ ഗോള്‍ നേടിയത്. 80ാം മിനിറ്റില്‍ ഷപാരെങ്കോ വലത് വിങില്‍ നിന്നു നീളെ പൊക്കി നല്‍കിയ പന്തിനെ അതി മനോഹരമായും തന്ത്രപരമായും വലയിലേക്ക് എത്തിച്ച് സൂപ്പര്‍ സബ് റോമന്‍ യെരംചുകാണ് ടീമിനു നിര്‍ണായക ഗോളും ജയവും സമ്മാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT